Advertisment

മെസിയെക്കുറിച്ച് എഴുതാൻ ചോദ്യം;  ഞാനെഴുതില്ല, നെയ്മർ ഫാനെന്ന് കുട്ടി, താനൊരു നെയ്മർ ഫാനാണെന്നും മെസി പോരെന്നും മറ്റൊരു കുട്ടി; പരീക്ഷാ പേപ്പറുകൾ വൈറൽ

author-image
neenu thodupuzha
New Update

മലപ്പുറം: പരീക്ഷയ്ക്ക് മെസ്സിയുടെ ജീവചരിത്രം എഴുതാൻ ആവശ്യപ്പെട്ടപ്പോൾ താൻ നെയ്മർ ഫാനാണെന്നും എഴുതാനാകില്ലെന്നും രണ്ടു വിദ്യാർത്ഥികൾ. പരീക്ഷാ പേപ്പർ സാമൂഹ്യമാധ്യമങ്ങളിലൂടെ വൈറലാകുകയായിരുന്നു.

Advertisment

publive-image

നാലാം ക്ലാസുകാരനായ ഷാനിദ് താൻ നെയ്മർ ഫാനാണെന്നും അതിനാൽ മെസ്സിയെക്കുറിച്ച് എഴുതാനാകില്ലെന്നും പേപ്പറിൽ എഴുതി വയ്ക്കുകയായിരുന്നു. അതേസമയം, ഈ ചോദ്യത്തിന് മറ്റൊരു കുട്ടിയായ ഫാത്തിമയും രസകരമായ  മറുപടിയാണ് നൽകിയിട്ടുള്ളത്.

മെസിയുടെ ജീവചരിത്രത്തിന് ഹിന്റുകൾ നൽകിയ ചോദ്യത്തിന് മെസിയെക്കുറിച്ച് കൃത്യമായി എഴുതിയിട്ടുണ്ട്. എന്നാൽ,  ഉത്തരത്തിന്റെ അവസാന ഭാ​ഗത്ത് താനൊരു നെയ്മർ ഫാനാണെന്നും മെസി പോരെന്നും ഫാത്തിമയും കുറിച്ചിട്ടുണ്ട്.

publive-image

ഇരുവരുടേയും പരീക്ഷാ പേപ്പറുകൾ സാമൂഹിക മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടതോടെ നിരവധി പേരാണ് ഷെയർ ചെയ്തത്.

രസകരമായ കമന്റുകളും ഒപ്പമുണ്ട്. അതേസമയം, കുട്ടികളിലെ സങ്കുചിത മനോഭാവമാണ് ഇതിന് പിന്നിലെന്നും ഇത് പ്രോത്സാഹിപ്പിക്കാൻ പാടില്ലെന്നും ചിലരും കമന്റ് ചെയ്യുന്നുണ്ട്.

Advertisment