Advertisment

പഞ്ചസാര പാത്രത്തില്‍ ഉറുമ്പുശല്യം...പൊറുതിമുട്ടിയോ...?

author-image
neenu thodupuzha
Updated On
New Update

പഞ്ചസാര പാത്രം, ടിന്‍ ഒക്കെയും എങ്ങനെ മുറുക്കി അടച്ചു വച്ചാലും പിന്നീട് നോക്കുമ്പോള്‍ അതിനുള്ളില്‍ നിറയെ ഉറുമ്പായിരിക്കും.

Advertisment

ഇത് നീക്കം ചെയ്യാനോ, ഉറുമ്പിനെ ഒഴിവാക്കാനോ കഴിയാത്തത്ര ശല്യമായിതു മാറാറുണ്ട്. എന്നാല്‍, ഇത് ഒഴിവാക്കാന്‍ എന്തൊക്കെ മാര്‍ഗങ്ങളുണ്ടെന്നറിയാം...

publive-image

നാരങ്ങ പിഴിഞ്ഞതിനുശേഷം തൊണ്ട് കളയാതെ ഉണക്കി എടുത്ത് പഞ്ചസാര പാത്രത്തില്‍ ഇട്ട് വയ്ക്കണം. ഉറുമ്പുകള്‍ക്ക് നാരങ്ങയുടെ മണം പിടിക്കാത്തതിനാല്‍  ഉറുമ്പുകള്‍ വരികയില്ല.

publive-image

ഗ്രാമ്പു രണ്ട് മൂന്നെണ്ണം എടുത്ത് പഞ്ചസാര പാത്രത്തില്‍ ഇട്ട് വയ്ക്കണം. ഇതിന്റെ മണം കാരണം ഉറുമ്പുകള്‍ പഞ്ചസാര പാത്രത്തില്‍ കടക്കാനുള്ള സാധ്യത കുറവാണ്. ഒരു കിലോ പഞ്ചസാരയ്ക്ക് 6 ഗ്രാമ്പൂ എന്ന കണക്കില്‍ ഇട്ടാല്‍ കൂടുതല്‍ ഗുണം ലഭിക്കും.

publive-image

കറുവാപ്പട്ട പഞ്ചസാര പാത്രത്തില്‍ ഇട്ട് വയ്ക്കുന്നതു ഉറുമ്പുകളെ തുരത്താന്‍ നല്ലതാണ്.

publive-image

ഏലക്കായയുടെ തൊണ്ട് പഞ്ചസാര പാത്രത്തില്‍ ഇട്ട് വയ്ക്കുന്നത് ഉറുമ്പുകളെ തടയും. മഞ്ഞളും ഇതിനായി ഉപയോഗിക്കാം.

publive-image

മഞ്ഞളിന്റെ രൂക്ഷഗന്ധം ഉറുമ്പുകളെ തടയും. പഞ്ചസാര സൂക്ഷിക്കുന്നയിടത്ത് മഞ്ഞള്‍ തൂകുന്നത് ഉറുമ്പുകളെ അകറ്റി നിര്‍ത്തും.

Advertisment