Advertisment

ഇന്ന് പോര്‍ക്കാണോ കറി; ഇതുകൂടി ശ്രദ്ധിക്കൂ...

author-image
neenu thodupuzha
Updated On
New Update

നല്ല പോര്‍ക്കും കൂട്ടി ചോറും കപ്പയുമൊക്കെ കൂട്ടി കഴിച്ചാല്‍ സ്വാദ് വേറെ ലെവല്‍ തന്നെയാണല്ലേ. മറ്റ് ഇറച്ചികളെ അപേക്ഷിച്ച് ഫാറ്റ് കൂടുതലുള്ള മാംസമാണ് പോര്‍ക്ക്. ഇതിന്റെ ഏറ്റവും മൃദുവായ മാംസത്തിലാണ് ഏറ്റവും നന്നായി കൊഴുപ്പ് ഇരിക്കുന്നതും. ഇത്രയധികം നെയ്യ് ഇതില്‍ നിന്ന് കറിവയ്ക്കുമ്പോള്‍ കിട്ടുമെങ്കിലും ഇതിന്റെ നെയ്യ് ശരീരത്തിന് നല്ലതാണെന്നാണ് പറയുന്നത്.

Advertisment

publive-image

പോര്‍ക്ക് കറിവയ്ക്കുമ്പോള്‍ നന്നായി നെയ്യ് തെളിഞ്ഞു നില്‍ക്കുന്നത് കണാറുണ്ട്. ഈ നെയ്യ് കാരണം നമുക്ക് പലപ്പോഴും ഇറച്ചി അധികം കഴിക്കാന്‍ സാധിക്കില്ല. നെയ്യ് ഉറ്റിക്കളഞ്ഞാലും പലപ്പോഴും കറിയാക്കിവരുമ്പോള്‍ നെയ്യ് നന്നായി പൊന്തിവരാറുണ്ട്. എന്നാല്‍, നെയ്യ് കുറയ്ക്കാനായി ചില പരിഹാരങ്ങളുണ്ട്.

പോര്‍ക്ക് വേവിക്കാന്‍ കുക്കറിലാണ് ഇടുന്നതെങ്കില്‍ ഈ പോര്‍ക്കിന്റെ കൂടെ നന്നായി കഴുകി നാല് കുടംപുളിയും ചേര്‍ക്കുക. ഇത്തരത്തില്‍ ഇവ ഒരുമിച്ചിട്ട് നന്നായി വേവിച്ചെടുത്താല്‍ പോര്‍ക്കിലെ നെയ്യ് എല്ലാംതന്നെ ഉരുകി വരികയും ബാക്കി ഇറച്ചി ഊറ്റിയെടുത്ത് കറിവെച്ചാല്‍ അല്ലെങ്കില്‍ റോസ്റ്റ് ചെയ്താല്‍ നെയ്യ് ഊര്‍ന്ന് വരികയില്ല.

അടുപ്പിലാണ് ഇറച്ചി കറിവയ്ക്കുന്നതെങ്കില്‍ ഇഞ്ചി, വെളുത്തുള്ളി പേയ്സ്റ്റെല്ലാം ഇട്ടതിനുശേഷം ആ എണ്ണയിലേക്ക് പോര്‍ക്കും ഇട്ട് നന്നായി വഴറ്റുക. ഇത്തരത്തില്‍ ചെയ്യുകയാണെങ്കില്‍ നെയ്യ് ഊര്‍ന്ന് വരാതെ നല്ല രുചിയില്‍ത്തന്നെ കഴിക്കാം.

publive-image

പോര്‍ക്കിലെ നെയ്യ് കുറച്ച് മട്ടിപ്പുണ്ടാക്കുമെങ്കിലും ഇത് ശരീരത്തിന് വളരെ ഗുണങ്ങളുമുണ്ടാക്കുന്നുണ്ട്. ഇതില്‍ ധാരാളം വൈറ്റമിന്‍ ഡി അടങ്ങിയിട്ടുണ്ട്. നല്ല ആരോഗ്യം ലഭിക്കാനും അതുപോലെ രോഗപ്രതിരോധശേഷി കൂട്ടാനും സഹായിക്കും. ശരീരത്തിലേക്ക് കാത്സ്യം, ഫോസ്ഫറസ്, മെറ്റാബോളിസം എന്നിവയെല്ലാം എത്തുന്നത് ശരീരത്തെ നല്ല ആരോഗ്യമുള്ളതാക്കാനും എല്ലുകള്‍ക്ക് വേണ്ടത്ര ബലം ലഭിക്കാനും സഹായിക്കും. വൈറ്റമിന്‍ ഡി ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ നമ്മളുടെ ഞരമ്പുകളുടെ പ്രവര്‍ത്തനം ശരിയായി നടക്കാനും ഇന്‍സുലിന്‍ ഉത്പാദനം നിയന്ത്രിക്കാനുമെല്ലാം സഹായിക്കും.

പോര്‍ക്കിന്റെ നെയ്യില്‍ ഏകദേശം 48 ശതമാനത്തോളം മോനൗണ്‍സാറ്റുറേറ്റഡ് ഫാറ്റ് അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ കോളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും അതുപോലെ ആരോഗ്യം നിലനിര്‍ത്താനും സഹായിക്കും.

ഭക്ഷ്യവസ്തുക്കളിലൊന്നും അധികം കാണാത്ത ഒരു പോഷകം പോർക്കിൽ  അടങ്ങിയിട്ടുണ്ട്. അതാണ് കോളിന്‍. കോളിന്റെ അളവ് ശരീരത്തില്‍ കുറയുന്നത് പലതരത്തിലുള്ള ഹൃദയസംബന്ധമായ രോഗങ്ങളിലേക്ക് നയിക്കും. എന്നാല്‍ പോര്‍ക്കില്‍ ഇത് ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ തന്നെ അത് കരള്‍ സംരക്ഷിക്കാനും അതുപോലെ അല്‍ഷിമേഴ്സ് പോലുള്ള രോഗങ്ങള്‍ കുറയ്ക്കാനും സഹായിക്കും.

കുറച്ച് നെയ്യോടെ പോര്‍ക്ക് കഴിക്കുന്നത് ആരോഗ്യത്തിനും അതുപോലെ നല്ല രുചി ലഭിക്കാനും സഹായകമാണ്. അതുപോലെ പോര്‍ക്ക് നന്നായി വേവിച്ച് കഴിച്ചില്ലെങ്കില്‍ ശരീരത്തില്‍ അണുക്കള്‍ പ്രവേശിക്കാനും ഇതു കാരണമാകും.

Advertisment