Advertisment

ഇന്ന് ബ്രേക്ക് ഫാസ്റ്റിന് മാജിക് പുട്ട് ആയാലോ...

author-image
neenu thodupuzha
New Update

ചേരുവകള്‍

Advertisment

റവ 1 കപ്പ്

സേമിയ അര കപ്പ്

തേങ്ങ 1 കപ്പ്

ചെമ്മീന്‍ അര കിലോ

സവാള 2

തക്കാളി 1

ഇഞ്ചി 1 ചെറിയ കഷ്ണം

വെളുത്തുള്ളി 3 അല്ലി

പച്ചമുളക് 3

കറിവേപ്പില

മല്ലിയില

മഞ്ഞള്‍പൊടി അര ടീസ്പൂണ്‍

ഗരം മസാല കാല്‍ ടീസ്പൂണ്‍

കുരുമുളക് പൊടി 1 ടീസ്പൂണ്‍

publive-image

പാകം ചെയ്യുന്ന വിധം

റവ വറുത്ത് വയ്ക്കുക, ഒരു പാത്രത്തില്‍ വെള്ളവും ഉപ്പും ഒരു സ്പൂണ്‍ എണ്ണയും ഒഴിച്ച് തിളപ്പിച്ച വെള്ളത്തില്‍ സേമിയ ഇട്ട് വേവിച്ച് അരിച്ചെടുക്കുക.

ചെമ്മീന്‍ ചെറിയ കഷ്ണങ്ങളാക്കി ഉപ്പും മഞ്ഞളും ചേര്‍ത്ത് വേവിച്ചെടുക്കുക. ഒരു പാത്രത്തില്‍ എണ്ണ ഒഴിച്ച് അതില്‍ ഇഞ്ചി വെളുത്തുള്ളി ഇട്ട് വഴറ്റുക.

ശേഷം സവാള ഇടുക. സവാള വഴറ്റിയതിനു ശേഷം തക്കാളി, പച്ചമുളക്, കറി വേപ്പില ഇടുക. ശേഷം ഉപ്പ്, മഞ്ഞള്‍, കുരുമുളക് പൊടി, ഗരം മസാല ഇട്ട് വഴറ്റുക. ശേഷം വേവിച്ച് വച്ച ചെമ്മീനും മല്ലിയിലയും ഇട്ട് മിക്‌സ് ചെയ്ത് 10 മിനിറ്റ് കൂടെ ഇളക്കി എടുക്കുക.

പുട്ട് കുറ്റിയില്‍ ഒരു ടേബിള്‍സ്പൂണ്‍ മസാല ഇടുക. അതിന്റെ മീതെ മൂന്ന് ടേബിള്‍ സ്പൂണ്‍ റവ മിക്‌സ് കൂടെ ഇടുക. വീണ്ടും മസാല ഇട്ട് റവ മിക്‌സ് ഇട്ട് ആവി കേറ്റി എടുക്കാം.

Advertisment