Advertisment

സഹോദരിയുടെ വസ്ത്രത്തിൽ ആർത്തവ രക്തക്കറ; ലൈം​ഗികബന്ധത്തിൽ സംഭവിച്ചതെന്ന് തെറ്റിദ്ധരിച്ച സഹോദരൻ 12 വയസുകാരിയായ സഹോദരിയെ കൊലപ്പെടുത്തി, ദാരുണ കൊലപാതകം മുംബൈയിൽ 

author-image
neenu thodupuzha
New Update

മുംബൈ: സഹോദരിയുടെ വസ്ത്രത്തിൽ ആർത്തവ രക്തത്തിന്റെ കറ കണ്ട് ലൈം​ഗികബന്ധത്തിൽ സംഭവിച്ചതാണെന്ന് തെറ്റിദ്ധരിച്ച സഹോദരൻ 12 വയസുകാരിയായ സഹോദരിയെ കൊലപ്പെടുത്തി. മുംബൈയിലാണ് ദാരുണമായ കൊലപാതകം നടന്നത്.

Advertisment

publive-image

ഉല്ലാസ് നഗർ സ്വദേശിയായ 30 -കാരനെയാണ്  അറസ്റ്റ് ചെയ്തത്. നഗരത്തിൽ സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്യുകയാണ് ഇയാൾ.

പെൺകുട്ടി താമസിക്കുന്നത് സഹോദരനും സഹോദരന്റെ ഭാര്യക്കും ഒപ്പമാണ്. പെൺകുട്ടിക്ക് ആദ്യമായി ആർത്തവമുണ്ടായതായിരുന്നു. എന്നാലിത്  വീട്ടുകാർക്ക് അറിയുമായിരുന്നില്ല. കുട്ടിക്കും ഇതേക്കുറിച്ച് ധാരണയില്ലായിരുന്നു.

അതിനാൽ തന്നെ കുട്ടിയുടെ വസ്ത്രത്തിൽ രക്തക്കറകളുണ്ടായിരുന്നു. ഇതുകണ്ട സഹോദരൻ പെൺകുട്ടി ആരുമായോ ലൈം​ഗിക ബന്ധത്തിൽ ഏർപ്പെ‌ട്ടെന്ന് തെറ്റിദ്ധരിക്കുകയായിരുന്നു.

തുടർന്ന് ഇയാൾ സഹോദരിയെ ചോദ്യം ചെയ്യുകയും ഉപദ്രവിക്കുകയുമായിരുന്നു. സഹോദരൻ വസ്ത്രത്തിലെ  രക്തക്കറയെക്കുറിച്ച് ചോദിച്ചപ്പോൾ അതിനേക്കുറിച്ച് പറയാനും കുട്ടിക്ക് അറിയുമായിരുന്നില്ല.

ദേഷ്യം വന്ന സഹോദരൻ കുട്ടിയുടെ വായിലും പുറത്തും മറ്റ് ശരീരഭാ​ഗങ്ങളിലും എല്ലാം കൊടിൽ വച്ച് പൊള്ളിക്കുകയായിരുന്നു. കുട്ടിയെ പിന്നീട് ആശുപത്രിയിൽ എത്തിച്ചു. എന്നാൽ, അപ്പോഴേക്കും കുട്ടി മരിച്ചിരുന്നു. ആശുപത്രി മരണവിവരം സ്ഥിരീകരിക്കുകയും ചെയ്തു. ഐപിസി സെക്ഷൻ 302 പ്രകാരം ഇയാൾക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്.

Advertisment