Advertisment

പച്ചക്കറികള്‍ ഇനി ഫ്രഷായിരിക്കും... ഇങ്ങനെ ചെയ്യൂ...

author-image
neenu thodupuzha
New Update

പച്ചക്കറികള്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നതോ പുറത്ത് സൂക്ഷിക്കുന്നതോ  ആകട്ടെ  ഇത് കൂടുതല്‍ കാലം സൂക്ഷിക്കാൻ ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം.

Advertisment

ചീഞ്ഞ് എടുത്ത് ദൂരെ കളയുന്ന പച്ചക്കറികളുടെ കാര്യത്തില്‍ പലര്‍ക്കും കണക്കും കൈയ്യുമില്ല എന്ന് പറയുന്നതാണ് ശരി. എന്നാല്‍,  ചില പൊടിക്കൈകളിലൂടെ നമുക്കിത്   ദീര്‍ഘകാലം ഫ്രഷായി സൂക്ഷിക്കാം.

publive-image

ഇങ്ങനെ കഴുകൂ...

പലരും പച്ചക്കറികള്‍ കഴുകിയതിന് ശേഷം ഫ്രിഡ്ജിലോ അല്ലെങ്കില്‍ മറ്റേതെങ്കിലും രീതിയിലോ സൂക്ഷിക്കുന്നുണ്ട്. എന്നാല്‍ ഒരിക്കലും ഇങ്ങനെ ചെയ്യരുത്. നമ്മള്‍ ഉപയോഗിക്കുന്നതിന് മുമ്പ് മാത്രമാണ്  പച്ചക്കറികള്‍ കഴുകേണ്ടത്. ഇത് അവയുടെ ഷെല്‍ഫ് ആയുസ്സ് വര്‍ദ്ധിപ്പിക്കും. പച്ചക്കറികള്‍ വെള്ളമില്ലാതിരിക്കുമ്പോള്‍  കൂടുതല്‍ കാലം നന്നായിരിക്കും.

publive-image

വെള്ളം പാടില്ല...

പച്ചക്കറികള്‍ ഉപയോഗിക്കുമ്പോള്‍ എപ്പോഴും ഈര്‍പ്പമില്ലാതെ സൂക്ഷിക്കണം. കാരണം ഇവ പെട്ടെന്ന് ചീഞ്ഞ് പോകാൻ  കാരണമാകുന്നു. അതുകൊണ്ട് തന്നെ ഫ്രിഡ്ജില്‍ സൂക്ഷിക്കുകയാണെങ്കില്‍ പ്രത്യേകിച്ച് ടവ്വലോ ടിഷ്യൂവോ ഉപയോഗിച്ച് ഈര്‍പ്പം മുഴുവന്‍ തുടച്ച് കളഞ്ഞതിന് ശേഷം മാത്രം വയ്ക്കണം.

ശരിയായ സ്ഥലത്ത് സൂക്ഷിക്കുക

ഫ്രിഡ്ജില്‍ സൂക്ഷിക്കുകയാണെങ്കിലും  കൃത്യമായ സ്ഥലത്ത് സൂക്ഷിക്കണം. ഏതൊക്കെ ഊഷ്മാവില്‍ എങ്ങനെ സൂക്ഷിക്കണം എന്നതിനെക്കുറിച്ച് കൃത്യമായി മനസ്സിലാക്കണം. ചീര പോലുള്ള ഇലക്കറികള്‍ റഫ്രിജറേറ്ററിന്റെ വെജിറ്റബിള്‍ ഡ്രോയറില്‍ സൂക്ഷിക്കണം, അതേസമയം ഉരുളക്കിഴങ്ങ്, ബീറ്റ്റൂട്ട് എന്നിവ അടുക്കളയിൽത്തന്നെ സൂക്ഷിക്കണം.

publive-image

ആവശ്യമുള്ളപ്പോള്‍ മാത്രം പച്ചക്കറികള്‍ മുറിക്കുക

പച്ചക്കറികള്‍ മുറിക്കുന്ന കാര്യത്തിലും അല്‍പം ശ്രദ്ധിക്കണം. കാരണം മുറിച്ചതിനുശേഷം പച്ചക്കറികള്‍ വായുവില്‍ തുറന്ന് വയ്ക്കുന്നതിനാല്‍ അത് പെട്ടെന്ന് ചീത്തയായി പോകുന്നു.

ആവശ്യത്തിന് മാത്രം മുറിച്ച് ഉപയോഗിച്ച് ബാക്കി വായു കടക്കാത്ത പാത്രത്തില്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കാൻ ശ്രദ്ധിക്കണം.

പച്ചക്കറികള്‍ പരിശോധിക്കണം

publive-image

പച്ചക്കറികള്‍ പതിവായി പരിശോധിക്കണം.  പച്ചക്കറികള്‍ വാങ്ങി ഫ്രിഡ്ജില്‍ വച്ച് കഴിഞ്ഞാലും അത് ഇടയ്ക്കിടയ്ക്ക്  പരിശോധിക്കണം. അല്ലാത്ത പക്ഷം അത് കേടാകാനുള്ള സാധ്യത കൂടുതലാണ്. ഇതിലുള്ള നിറവ്യത്യാസം, ദുര്‍ഗന്ധം എന്നിവ  മറ്റ് പച്ചക്കറികളേയും നശിപ്പിക്കുന്നു.

Advertisment