Advertisment

വനിതാ ദിനം: കുവൈറ്റ് വനിതകളുടെ ആദരണീയമായ ദേശീയ നിലപാടുകൾ അനുസ്മരിച്ച് ഹിസ് ഹൈനസ് അമീർ  

author-image
neenu thodupuzha
New Update

കുവൈറ്റ്: വനിതാ ദിനത്തിനോടനുബന്ധിച്ച്  കുവൈറ്റ് സ്ത്രീകൾ നേടിയ അനേകം നേട്ടങ്ങളെ ഹിസ് ഹൈനസ് ദി അമീർ ശൈഖ് നവാഫ് അൽ ജാബർ അൽ സബാഹ് പ്രശംസിച്ചു.

Advertisment

പൂർണ്ണ രാഷ്ട്രീയ അവകാശങ്ങൾ അംഗീകരിക്കുന്നതിൽ സ്ത്രീകൾ അവരുടെ അവകാശത്തിന് യോഗ്യരാണെന്ന് എല്ലായ്പ്പോഴും തെളിയിച്ചിട്ടുണ്ട്. ഈ വാർഷികത്തിൽ കുവൈറ്റിലെ മാന്യ വനിതകളായ  എല്ലാ സഹോദരിമാർക്കും പെൺമക്കൾക്കും  അഭിനന്ദനങ്ങൾ. അവരുടെ പ്രിയപ്പെട്ട ഹൃദയരാജ്യത്തെ സേവിക്കുന്നതിൽ എല്ലാവർക്കും വിജയം നേരുന്നുവെന്നും അമീർ പറഞ്ഞു.

publive-image

രാജ്യത്തെ സ്ത്രീകളുടെ പങ്കിനെ പ്രശംസിച്ചു കൊണ്ട്  മാതൃരാജ്യത്തിന്റെ നിർമ്മാണ പാതയിൽ കുവൈറ്റ് വനിതകളുടെ മികച്ച പങ്കിനെ കുവൈത്ത് കിരീടാവകാശി ശൈഖ് മിഷൽ അൽ അഹമദ് ജാബർ അല്ല സബാഹ് പ്രശംസിച്ചു.  കുവൈറ്റിന്റെ സമൂഹത്തിന്റെ വികസനം മെച്ചപ്പെടുത്തുന്നതിൽ സ്ത്രീകൾക്ക് വലിയ പ്രാധന്യമുണ്ടെന്നും കുവൈറ്റിലെ സ്ത്രീകൾ പ്രാദേശികവും അന്തർദേശീയവുമായ എല്ലാ തലങ്ങളിലും നേടിയ നേട്ടങ്ങളെയും  അദ്ദേഹം പരാമർശിച്ചു.

ഈ വാർഷികത്തിൽ കുവൈറ്റിലെ എല്ലാ സ്ത്രീകളും മാതൃ രാജ്യത്തെ സേവിക്കുന്നതിൽ വിജയിക്കണമെന്നും കിരീടാവകാശി അഭിനന്ദിച്ചു.

Advertisment