Advertisment

അടുക്കളയിലെ ഈ സൂത്ര പണികള്‍ അറിയാമോ...?

author-image
neenu thodupuzha
New Update

publive-image

Advertisment

പാല്‍ കേടാകില്ല

കാച്ചിയ പാല്‍ കേടാകുന്നത് പലപ്പോഴും വീട്ടമ്മമാരെ വലയ്ക്കാറുണ്ട്. എന്നാല്‍, പാല്‍ കാച്ചിയ ശേഷം അതില്‍ രണ്ട് മൂന്ന് നെല്‍മണികള്‍ ഇട്ടു വച്ചാല്‍ പാല്‍ കേടാകില്ല.

publive-image

പ്രഷര്‍ കുക്കറിലെ കറ 

പ്രഷര്‍ കുക്കറിലെ കറ പലര്‍ക്കും വല്ലാത്ത ബുദ്ധിമുട്ടാണ്. എന്നാല്‍, പുളികലക്കിയ വെള്ളം പ്രഷര്‍കുക്കറില്‍ വച്ച് തിളപ്പിച്ചാല്‍ ഇത് കറയെ ഇളക്കിക്കളയും.

publive-image

അച്ചാറിലെ എണ്ണ

പലപ്പോഴും അച്ചാര്‍ പാക്ക് ചെയ്യുമ്പോള്‍ അതിലെ എണ്ണ പുറത്തേക്ക് വരുന്നത് മാറാന്‍ പാക്ക് ചെയ്യുമ്പോള്‍ മെഴുകുതിരി കത്തിച്ച് അടപ്പിനു ചുറ്റും സീല്‍ ചെയ്താല്‍ മതി.

publive-image

മീന്‍ ദുര്‍ഗന്ധം മാറ്റാം

എല്ലായ്‌പ്പോഴും നമ്മുടെ തീന്‍ മേശയിലെ ഒഴിച്ചു കൂടാനാകാത്ത വിഭവമാണ് മീന്‍. എന്നാല്‍, ചില മീനുകളൊക്കെ വൃത്തിയാക്കാന്‍ ബുദ്ധിമുട്ടാണ്. അതുപോലെ തന്നെ എത്ര കഴുകിയാലും ചില മീന്‍ മണം മാറാനും ബുദ്ധിമുട്ടാണ്.

എന്നാല്‍, ഇതു മാറാന്‍ പേസ്റ്റ് ഉപയോഗിക്കാവുന്നതാണ്. മീന്‍ വൃത്തിയാക്കിയ ശേഷം അല്‍പം പേസ്റ്റ് എടുത്ത് കൈകഴുകിയാല്‍ മീനിന്റെ ദുര്‍ഗന്ധം മാറും.

publive-image

പഞ്ചസാര പാവ് അടിയില്‍ പിടിക്കാതിരിക്കാന്‍

എത്ര ശ്രദ്ധിച്ചാലും പഞ്ചസാര പാവ് അടിയില്‍ പിടിക്കും. എന്നാല്‍, ഇത്  അടിയില്‍ പിടിക്കാതിരിക്കാന്‍ ഒരു നുള്ള് അപ്പക്കാരം കൂടി ചേര്‍ക്കാവുന്നതാണ്.

publive-image

കേക്ക് പൊടിയാതിരിക്കാന്‍

പലപ്പോഴും കേക്ക് മുറിക്കുമ്പോള്‍ അത് പൊടിഞ്ഞ് പോകും. എന്നാല്‍, കത്തി നനച്ചതിനു ശേഷം കേക്ക് മുറിച്ചാല്‍ കേക്ക് പൊടിയില്ല.

publive-image

കത്തിയിലെ ഇരുമ്പ് 

കത്തിയില്‍ ഇരുമ്പ് കറ പിടിച്ച് മൂര്‍ച്ച ഇല്ലാതാകുന്നതൊരു ബുദ്ധിമുട്ടാണ്. അതിനായി സവാള നെടുകെ മുറിച്ച് കത്തിയില്‍ ഉരസിയാല്‍ തുരുമ്പ് പോകും.

publive-image

ഫ്രിഡ്ജിലെ മണം മാറാന്‍

ഫ്രിഡ്ജ് എത്ര ക്ലീന്‍ ചെയ്താലും ദുര്‍ഗന്ധം ചിലപ്പോള്‍ അങ്ങനെ തന്നെ നില്‍ക്കും. എന്നാലിത് ഒഴിവാക്കാന്‍ അല്‍പം ബേക്കിംഗ് സോഡ ഫ്രിഡ്ജില്‍ തുറന്ന് വച്ചാല്‍ മതി.

ഗ്രീന്‍ പീസ് വേവിക്കുമ്പോള്‍

ഗ്രീന്‍ പീസ് വേവിക്കുമ്പോള്‍ സ്വാദ് കൂട്ടാനായി അല്‍പം പഞ്ചസാര ചേര്‍ക്കുന്നത് സ്വാദ് കൂട്ടും.

publive-image

ചപ്പാത്തിക്ക് മാവ് കുഴയ്ക്കുമ്പോള്‍

ചപ്പാത്തിക്ക് മാവ് കുഴയ്ക്കുമ്പോള്‍ അല്‍പം തൈരോ പാലോ ചേര്‍ത്താല്‍ മാര്‍ദ്ദവവും സ്വാദും കൂടും.

ദോശമാവിന് മൃദുത്വം

ദോശമാവിന് മൃദുത്വം കിട്ടാന്‍ പാല്‍ കാച്ചാതെ ഉറയൊഴിച്ച് വച്ചത് ദോശമാവില്‍ ചേര്‍ക്കാം. ഇത് ദോശയ്ക്ക് സ്വാദും മൃദുത്വവും നല്‍കും.

Advertisment