Advertisment

ആൺകുട്ടിക്ക് മയക്കുമരുന്ന് നൽകി   പീഡിപ്പിച്ചെന്ന പരാതിയിൽ പോക്സോ പ്രകാരം കേസെടുത്തതോടെ പഞ്ചായത്തംഗം ഒളിവിൽ, മറ്റൊരു യുവാവും പ്രതി

author-image
neenu thodupuzha
New Update

കാസർകോട്: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ മയക്കുമരുന്ന് നൽകി  പീഡിപ്പിച്ചെന്ന പരാതിയിൽ പോക്സോ നിയമപ്രകാരം കേസെടുത്തതോടെ പഞ്ചായത്തംഗം ഒളിവിൽ.

Advertisment

മുസ്ലിം ലീഗ് മുളിയാർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്‍റും പഞ്ചായത്ത് അംഗവുമായ പൊവ്വൽ സ്വദേശി എസ്എം മുഹമ്മദ് കുഞ്ഞി(55)ക്കെതിരെയാണ് ആദൂർ പോലീസ് കേസെടുത്തത്.

publive-image

ഒളിവിൽ പോയതിന് പിന്നാലെ മുഹമ്മദ് കുഞ്ഞിയുടെ ഫോൺ സ്വിച്ച്ഡ് ഓഫാണ്. സമൂഹമാധ്യമങ്ങളിലെ അക്കൗണ്ടും ഡിലീറ്റ് ചെയ്തു. മറ്റൊരു യുവാവും കേസിലെ പ്രതിയാണ്.

സംഭവത്തെത്തുടർന്ന്  പാർട്ടിയുടെയും പോഷക സംഘടനകളുടെയും എല്ലാ ചുമതലയിൽ നിന്നും ജില്ലാ കമ്മിറ്റി മാറ്റിനിർത്തിയിരുന്നു. കഴിഞ്ഞമാസം 11 രാത്രി പത്തരയ്ക്കാണ് കേസ് ആസ്പഥമായ സംഭവം. ആരോപണ വിധേയനായ പഞ്ചായത്തംഗം സ്ഥാനം രാജിവയ്ക്കണമെന്നാവശ്യപ്പെട്ടു സിപിഎം നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി.

Advertisment