Advertisment

വിവാഹം കഴിഞ്ഞിട്ട് രണ്ടാഴ്ച്ച; കണ്ണൂരില്‍ ദമ്പതികളടക്കം അഞ്ചു പേര്‍ മരിച്ച നിലയില്‍; മൂന്ന് കുട്ടികളെ സ്റ്റെയർകേസിൽ കെട്ടിത്തൂക്കി

author-image
neenu thodupuzha
New Update

കണ്ണൂർ: കണ്ണൂർ ചെറുപുഴയിൽ മൂന്ന് മക്കളടക്കം ഒരു വീട്ടിലെ അഞ്ച് പേരെ മരിച്ച നിലയിൽ കണ്ടെത്തി. ഷാജി - ശ്രീജ ദമ്പതികളും മക്കളുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ചെറുപുഴ പാടിച്ചാലിലാണ് സംഭവം. കുട്ടികളെ സ്റ്റെയർ കേസിൽ കെട്ടിതൂക്കിയ കൊലപ്പെടുത്തിയ നിലയിലാണ് കണ്ടെത്തിയത്.

publive-image

കുട്ടികളെ കൊലപ്പെടുത്തി ഇരുവരും തൂങ്ങി മരിച്ചാതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കുട്ടികളായ സൂരജ്, സുജിൻ, സുരഭി എന്നിവരാണ് കൊല്ലപ്പെട്ടത്. ശ്രീജയും ഷാജിയും രണ്ടാഴ്ച മുമ്പാണ് വിവാഹിതരായത്. ഇക്കഴിഞ്ഞ 16 നായിരുന്നു ഇവരുടെ വിവാഹം. ശ്രീജയുടെ ആദ്യ വിവാഹബന്ധത്തിലെ മക്കളാണ് മരിച്ചത്. ഷാജിക്ക് വേറെ ഭാര്യയും രണ്ട് കുട്ടികളുമുണ്ട്.

Advertisment