Advertisment

ഐ.എസ്.കെ. കുവൈത്ത് ചാപ്റ്റർ 'വൈഷ്ണവം- 2023' സംഘടിപ്പിച്ചു

author-image
neenu thodupuzha
New Update

കുവൈത്ത് സിറ്റി: അന്താരാഷ്ട്ര ശ്രീകൃഷ്ണ കേന്ദ്രം കുവൈറ്റ് ചാപ്റ്റർ 'വൈഷ്ണവം - 2023' വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. അബ്ബാസിയ ഭാരതീയ വിദ്യാഭവൻ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയുടെ സാംസ്കാരിക സമ്മേളനം പ്രശസ്ത സിനിമ നിർമ്മാതാവും അന്താരാഷ്ട്ര ശ്രീകൃഷ്ണ കേന്ദ്രം ജനറൽ സെക്രട്ടറിയുമായ ശശി അയ്യഞ്ചിറ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.

Advertisment

publive-image

ഐ.എസ്.കെ കുവൈത്ത് ചാപ്റ്റർ പ്രസിഡൻറ് ജയകൃഷ്ണ കുറുപ്പ് സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു. ഐ.എസ്.കെ കുവൈത്ത് ചാപ്റ്റർ രക്ഷാധികാരി പി.ജി.ബിനു ആശംസ നേർന്നു കൊണ്ട് പ്രസംഗിച്ചു. കുവൈത്തിലെ പ്രമുഖ ജീവകാരുണ്യ പ്രവർത്തകനായ മനോജ് മാവേലിക്കരയെയും മറ്റ് കുവൈത്തിലെ പ്രമുഖ വ്യവസായ പ്രമുഖരെയും സമ്മേളന വേദിയിൽ ആദരിച്ചു.

publive-image

വൈഷ്ണവം പരിപാടിയുടെ സുവനീർ മുഖ്യാതിഥി ശശി അയ്യഞ്ചിറ ഡോക്ടർ വെങ്കിടേഷിന് നൽകി പ്രകാശനം ചെയ്തു. വൈഷ്ണവം - 2023 യുടെ വേദിയിൽ സുനിൽ പാറകപാടത്ത് നിർമ്മിച്ച ശ്രീ ഗുരുവായൂരപ്പ എന്ന വീഡിയോ ആൽബം സുനിൽ പാറകപാടത്ത് ശശി അയ്യഞ്ചിറയ്ക്ക് നൽകി പ്രകാശനം നിർവ്വഹിച്ചു.

publive-image

തുടർന്ന് മലയാള സംഗീത ലോകത്ത് പുറം ലോകം അറിയപ്പെടാതിരുന്ന ഗായകരെ കണ്ടെത്തി സമൂഹത്തിന്റെ മുന്നിൽ എത്തിച്ച പാവങ്ങളുടെ സംഗീത സംവിധായകനും ഗായകനുമായ മുരളി അപ്പാടത്തിന്റെ നേതൃത്വത്തിൽ നടന്ന ഗാനമേളയും,ഐ.എസ്.കെ കുവൈത്ത് ചാപ്റ്റർ അംഗങ്ങൾ അവതരിപ്പിച്ച ഭജൻ, കുവൈത്തിലെ പ്രമുഖ നൃത്ത വിദ്യാലയങ്ങളിലെ കുട്ടികൾ അവതരിപ്പിച്ച നൃത്തനൃത്യങ്ങളും മറ്റ് വിവിധയിനം കലാപരിപാടികളും അരങ്ങേറി. ജിജുന ഉണ്ണി അവതാരികയായിരുന്നു.

publive-image

അതിഥികൾക്കും കലാപരിപാടികൾ അവതരിപ്പിച്ചവർക്കും വ്യവസായ സ്ഥാപന മേധാവികൾക്കും സ്നേഹോപഹാരങ്ങൾ വിതരണം ചെയ്തു.  കുവൈത്തിലെ വിവിധ സംഘടന നേതാക്കളും സാംസ്കാരിക പ്രവർത്തകരും ബിസിനസ് പ്രമുഖരും പൊതുജനങ്ങളും വൈഷ്ണവം - 2023 യിൽ പങ്കെടുത്തു. ഐ.എസ്.കെ കുവൈത്ത് ചാപ്റ്റർ ജനറൽ സെക്രട്ടറി ജിനേഷ് വി.ജി സ്വാഗതവും ഐ.എസ്.കെ കുവൈത്ത് ചാപ്റ്റർ ട്രഷറർ കെ.റ്റി.ഗോപകുമാർ നന്ദിയും പറഞ്ഞു.

publive-image

Advertisment