Advertisment

അടൂരില്‍ എ.ഐ. ക്യാമറ പോസ്റ്റ് ഇടിച്ച് തകര്‍ത്ത ടിപ്പര്‍ലോറി  കസ്റ്റഡിയിൽ

author-image
neenu thodupuzha
New Update

അടൂര്‍: അടൂർ ഹൈസ്കൂൾ ജംഗ്ഷനിലെ എ.ഐ. കാമറ സ്ഥാപിച്ചിരുന്ന പോസ്റ്റ്‌ ടിപ്പര്‍ ഇടിച്ച് ഒടിഞ്ഞു. ക്യാമറയ്ക്കും കെടുപാടുകളുണ്ടായി. കായംകുളത്ത് നിന്ന് അടൂരിലേക്ക് വന്ന ടിപ്പർലോറി ഇടിച്ചാണ് പോസ്റ്റ്‌ ഒടിഞ്ഞത്. ടിപ്പർ പോലീസ് കസ്റ്റഡിയിൽ എടുത്തു.

Advertisment

publive-image

അടുത്ത മാസം അഞ്ച് മുതല്‍ ഗതാഗത നിയമ ലംഘനത്തിന് പിഴ ചുമത്താനിരിക്കെയാണ് പോസ്റ്റ് ഒടിഞ്ഞ് വീണത്. അതേസമയം എ.ഐ. ട്രാഫിക് ക്യാമറകളുടെ പ്രവർത്തനം വിലയിരുത്താൻ അഡീഷണൽ ട്രാൻസ്പോർട്ട് കമ്മിഷണറുടെ  നേതൃത്വത്തിലുള്ള വിദഗ്ധസമിതിയെ നിയോഗിച്ചിട്ടുണ്ട്.

അടുത്ത മാസം 5ന് മുമ്പ് സമിതി ക്യാമറയുടെ സാങ്കേതിക വശങ്ങൾ പരിശോധിച്ച് റിപ്പോർട്ട് നൽകണമെന്നാണ് വിദഗ്ധ സമിതിക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. കഴിഞ്ഞ ദിവസം ചേർന്ന സാങ്കേതിക സമിതിയുടെതാണ് തീരുമാനം. ക്യാമറ വഴി ട്രാഫിക് നിയമലംഘനങ്ങളിൽ പിഴ ചുമത്തുന്നതിന് മുമ്പ് ഒരു സമിതി ക്യാമറ പ്രവർത്തനം വിലയിരുത്തണമെന്ന വ്യവസ്ഥ പ്രകാരമാണ് പുതിയ സമിതിയെ നിയോഗിച്ചിരിക്കുന്നത്.

Advertisment