Advertisment

ചേര്‍ത്തലയിൽ വില്‍പ്പനയ്ക്കെത്തിച്ച ആറ് കിലോ കഞ്ചാവുമായി കോട്ടയം സ്വദേശികൾ പിടിയില്‍ 

author-image
neenu thodupuzha
New Update

ചേര്‍ത്തല: നഗരത്തില്‍ വില്‍പ്പനക്ക് എത്തിച്ച ആറ് കിലോ കഞ്ചാവുമായി രണ്ട് യുവാക്കള്‍ പിടിയില്‍. കോട്ടയം മീനച്ചില്‍ രാമപുരം പഞ്ചായത്ത് ആറാം വാര്‍ഡില്‍ കൂട്ടുങ്കല്‍ വീട്ടില്‍ മിഥുന്‍ കെ. ബാബു (24), കടനാട് പഞ്ചായത്ത് 13-ാം വാര്‍ഡില്‍ പാടിയപ്പള്ളി വീട്ടില്‍ അമല്‍ സുരേന്ദ്രന്‍ (27) എന്നിവരെയാണ്  പിടികൂടിയത്.

Advertisment

publive-image

എക്‌സൈസ് വകുപ്പിന് ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്ന് ചേര്‍ത്തല കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്റിനു സമീപം നടത്തിയ പരിശോധനയിലാണ് ഇരുവരേയും പിടികൂടിയത്.

publive-image

ആന്ധ്രയില്‍ നിന്ന് ട്രെയിന്‍ മാര്‍ഗം കേരളത്തില്‍ കഞ്ചാവ് എത്തിച്ച്  വില്‍പ്പന നടത്തുന്നവരാണ് പിടിയിലായതെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.  ആന്ധ്രയില്‍ നിന്നും ഇവര്‍ പല തവണ കഞ്ചാവ് കടത്തിയിട്ടുള്ളതായും കണ്ടെത്തി. കോടതിയില്‍ ഹാജരാക്കി പ്രതികളെ റിമാന്‍ഡ് ചെയ്തു.

Advertisment