Advertisment

ചേര്‍ത്തലയിൽ ബസ് യാത്രയ്ക്കിടെ വയോധികയുടെ മാല പൊട്ടിച്ച തമിഴ്‌നാട് സ്വദേശിനികള്‍ പിടിയിൽ

author-image
neenu thodupuzha
New Update

ചേര്‍ത്തല: സ്വകാര്യ ബസ് യാത്രയ്ക്കിടെ വയോധികയുടെ സ്വര്‍ണമാല പൊട്ടിച്ചെടുത്ത തമിഴ്‌നാട് സ്വദേശികളായ രണ്ട് യുവതികളെ  പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് തിരുപ്പൂര്‍ ചെട്ടിപ്പാളയം കോവില്‍ വളവ് ഡോര്‍ നമ്പര്‍ 13ല്‍ താമസിക്കുന്ന ദേവി, ശിവ  എന്നിവരെയാണ് യാത്രക്കാരുടെ സഹായത്തോടെ പോലീസ് പിടികൂടിയത്.

Advertisment

publive-image

ഇന്നലെ രാവിലെ കോട്ടയത്ത് നിന്നും ചേര്‍ത്തലയ്ക്ക് സര്‍വീസ് നടത്തിയ സ്വകാര്യ ബസില്‍ യാത്ര ചെയ്ത വാരനാട് കുപ്പക്കാട്ടില്‍ ദേവകി(72 )യുടെ മാലയാണ് ഇവര്‍ പൊട്ടിച്ചെടുത്തത്.

മാല പൊട്ടിച്ചത് ശ്രദ്ധയില്‍പ്പെട്ടതോടെ ദേവകി മറ്റു യാത്രക്കാരോട് വിവരം പറയുകയായിരുന്നു. യുവതികളെ പിടികൂടി ഉടന്‍ തന്നെ ചേര്‍ത്തല പോലീസില്‍ വിവരം അറിയിക്കുകയും  പോലീസ് സ്ഥലത്തെത്തി ഇരുവരെയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

Advertisment