Advertisment

ബംഗളുരു–മൈസുരു ദേശീയപാതയിൽ ബൈക്ക് ലോറിയിൽ  ഇടിച്ചുകയറി അപകടം;  രണ്ട് മലയാളി വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

author-image
neenu thodupuzha
New Update

ബംഗളുരു : ബംഗളുരു–മൈസുരു ദേശീയപാതയിലുണ്ടായ അപകടത്തിൽ രണ്ട് മലയാളി വിദ്യാർത്ഥികൾ മരിച്ചു. മലപ്പുറം നിലമ്പൂര്‍ ആനയ്ക്കല്‍ സ്വദേശി നിഥിന്‍ (21), തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി ഷഹിന്‍ ഷാജഹാന്‍ (21) എന്നിവരാണ് മരിച്ചത്.

publive-image

മൈസുരു കാവേരി കോളേജില്‍ മൂന്നാം വര്‍ഷ ഫിസിയോ തൊറാപ്പി വിദ്യാര്‍ഥികളാണ് ഇരുവരും. മൈസുരു ഫിഷ് ലാന്റിന് സമീപം ഇവര്‍ സഞ്ചരിച്ച ബൈക്ക് ലോറിയിലേക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. രാവിലെ എട്ട് മണിയോടെയായിരുന്നു അപകടം.

Advertisment