Advertisment

മംഗളൂരുവിൽ സോമേശ്വർ ബീച്ചിലെത്തിയ മലയാളി വിദ്യാർഥികൾക്കുനേരെ സദാചാര ആക്രമണം; മൂന്നുപേർക്ക് പരിക്ക്, പ്രതികൾ ഒളിവിൽ

author-image
neenu thodupuzha
New Update

മംഗളൂരു: മംഗളൂരുവിൽ മലയാളി വിദ്യാർഥികൾക്കുനേരെ സദാചാര ആക്രമണം. മൂന്നു മലയാളി വിദ്യാർഥികൾക്കു പരിക്കേറ്റു. ഇവരെ ദെർളക്കട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Advertisment

ഉള്ളാൾ പോലീസ് സ്റ്റേഷൻ പരിധിയിലെ സോമേശ്വർ ബീച്ചിൽ  വ്യാഴാഴ്ച രാത്രിയിലാണ് സംഭവം. മംഗളൂരു സ്വകാര്യ മെഡിക്കൽ കോളേജിൽ പഠിക്കുന്നവരാണ് ആറു വിദ്യാർഥികളും. പെൺകുട്ടികളും മലയാളികളാണ്.

publive-image

മൂന്നു ആൺകുട്ടികളും മൂന്നു പെൺകുട്ടികളും ഉൾപ്പെടുന്ന ആറംഗ സംഘമാണ് സോമേശ്വർ ബീച്ചിൽ എത്തിയത്.  ഇവരെ പിന്തുടർന്ന ഒരു സംഘം വിദ്യാർഥികളുടെ പേരും ഏതു മതക്കാരാണെന്നും ചോദ്യം ചെയ്തു. തുടർന്ന് വളഞ്ഞിട്ടു മർദിക്കുകയായിരുന്നു.

പരിക്കേറ്റ വിദ്യാർഥികളെ പോലീസ് എത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. സംഭവത്തിൽ ഉള്ളാൾ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതികൾ ഒളിവിലാണെന്നു പോലീസ് കമ്മിഷണർ കുൽദീപ് കുമാർ പറഞ്ഞു.

Advertisment