Advertisment

ഹരിപ്പാട് ബൈക്കിലെത്തി വീട്ടമ്മയുടെ മാല കവർന്ന യുവാവ് അറസ്റ്റില്‍

author-image
neenu thodupuzha
New Update

ഹരിപ്പാട്: സ്‌കൂട്ടറില്‍ ക്ഷേത്ര ദര്‍ശനത്തിന് പോയ വീട്ടമ്മയുടെ മാല ബൈക്കില്‍ എത്തി പൊട്ടിച്ച യുവാവ് അറസ്റ്റില്‍.കാര്‍ത്തികപ്പള്ളി മഹാദേവികാട് അജിത്ത് ഭവനത്തില്‍ അജിത്തി(39)നെയാണ് അറസ്റ്റ് ചെയ്തത്.

Advertisment

publive-image

ഞായറാഴ്ച പുലര്‍ച്ചെ മണ്ണാറശാല ക്ഷേത്രത്തിലേക്ക് സ്‌കൂട്ടറില്‍ പോവുകയായിരുന്ന ഹരിപ്പാട് വാടകയ്ക്ക് താമസിക്കുന്ന മാവേലിക്കര തെക്കേക്കര സ്വദേശി രാധാകൃഷ്ണപിള്ളയുടെ ഭാര്യ വത്സലയുടെ 30 ഗ്രാം തൂക്കമുള്ള മാലയാണ് ക്ഷേത്രത്തിന് സമീപത്തെ റോഡില്‍ വച്ച് ബൈക്കിലെത്തി പൊട്ടിച്ചെടുത്തത്. കായംകുളം ഡി.വൈ.എസ്.പി: അജയ്‌നാഥിന്റെ നിര്‍ദേശാനുസരണം അന്വേഷണം സംഘം രൂപീകരിച്ച് വിവിധ സി.സി.ടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് ബൈക്ക് കണ്ടെത്തിയാണ് ഇയാളെ പിടികൂടിയത്.

കഴുത്തില്‍ ആഭരണമുണ്ടെന്ന് ഉറപ്പാക്കിയ ശേഷം പിന്തുടര്‍ന്നെത്തി ആളില്ലാത്ത സ്ഥലത്ത് വച്ച് പൊട്ടിച്ചെടുക്കുകയാണ് രീതി. മാല വില്‍പന നടത്തി കിട്ടിയ 1,02,000 രൂപയും മാല വിറ്റ സ്ഥാപനത്തില്‍ നിന്നും 22.850 ഗ്രാം സ്വര്‍ണവും ബൈക്കും കണ്ടെടുത്തു.

എസ്.എച്ച്.ഒ: ശ്യാംകുമാര്‍.വി.എസ്, എസ്.ഐമാരായ ശ്രീകുമാര്‍, ഷൈജ, എ.എസ്.ഐ: ശ്രീകുമാര്‍, സി.പി.ഒമാരായ നിഷാദ്.എ, ഇയാസ്, അല്‍അമീന്‍ എന്നിവരടങ്ങുന്ന സംഘമാണ് ഇയാളെ പിടികൂടിയത്.

Advertisment