Advertisment

സ്വർണം വാങ്ങാനെന്ന വ്യാജേനയെത്തി; സെയിൽസ്മാൻ മാറിയ തക്കം നോക്കി മലപ്പുറത്ത് ജ്വല്ലറിയിൽ നിന്ന് ഒന്നര പവന്റെ രണ്ടു സ്വർണമാലകൾ വിദഗ്ധമായി മോഷ്ടിച്ച് യുവതി മുങ്ങി

author-image
neenu thodupuzha
New Update

മലപ്പുറം: കടയിലെത്തിയ യുവതി ഒന്നരപ്പവന്റെ രണ്ട് സ്വർണമാല കവർന്നു. ദൃശ്യങ്ങൾ ക്യാമറയിൽ. കഴിഞ്ഞ ദിവസമാണ് സ്വർണം വാങ്ങാനെന്ന പേരിലെത്തിയ യുവതി ജ്വല്ലറിയിൽ നിന്ന് ഒന്നര പവന്റെ രണ്ടു സ്വർണമാലകൾ കവർന്നത്. ചെമ്മാടുള്ള ജ്വല്ലറിയിലാണ് മോഷണം നടന്നത്.

Advertisment

publive-image

വിവിധ മോഡലുകളിലുള്ള മാലകൾ സെയില്‍സ് മാൻ എടുത്തുകൊണ്ടുവരുന്നത് സി.സി.ടിവി ദൃശ്യങ്ങളിൽ കാണാം.  മാലകൾ എടുക്കാൻ സെയിൽസ്മാൻ മാറിയ തക്കത്തിനാണ് യുവതി സ്വർണമാല കൈക്കലാക്കിയത്. തുടർന്ന് കയ്യിൽ കരുതിയ ബാഗിലേക്ക് സ്വർണമാല മാറ്റി   സ്വർണം വാങ്ങാതെ  മടങ്ങുകയായിരുന്നു.

യുവതി പോയശേഷം നടത്തിയ പരിശോധനയിലാണ് ഒന്നരപ്പവന്റെ രണ്ടു സ്വർണമാലകൾ കാണാനില്ലെന്ന് വ്യക്തമായത്. തുടർന്ന് ജ്വല്ലറിയിലെ സി.സി. ടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് യുവതിയാണ് മാല മോഷ്ടിച്ചതെന്ന് വ്യക്തമായത്. സംഭവത്തില്‍ ജ്വല്ലറി ഉടമ  പരാതി നൽകി.

 

Advertisment