Advertisment

തൊടുപുഴയിൽ നാല് കടകളില്‍നിന്ന് പിടികൂടിയത്  25,000 രൂപയുടെ ലഹരി ഉത്‌പന്നങ്ങൾ

author-image
neenu thodupuzha
New Update

തൊടുപുഴ: അധ്യയന വര്‍ഷാരംഭത്തില്‍തന്നെ സ്‌ക്കൂള്‍ കോമ്പൗണ്ടിന്റെ 100 മീറ്റര്‍ പരിധിക്കുള്ളില്‍ പുകയില ഉത്‌പന്നങ്ങള്‍ വിറ്റ നാല് കടയുടമകള്‍ക്കെതിരെ തൊടുപുഴ പോലീസ് കേസെടുത്തു.

Advertisment

publive-image

25000 രൂപയുടെ പുകയില ഉത്പന്നങ്ങള്‍ നാല് കടകളില്‍നിന്നായി പിടിച്ചെടുത്തു. എ.പി.ജെ. അബ്ദുള്‍കലാം ഹയര്‍സെക്കന്‍ഡറി സ്‌ക്കൂളിന്റെ 50 മീറ്റര്‍ ദൂരെ മാറി കട നടത്തുന്ന വെങ്ങല്ലൂര്‍ പീടികപ്പറമ്പില്‍ വീട്ടില്‍ ഷാജി (51), തൊടുപുഴ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് തൊട്ടുമുന്‍വശം കട നടത്തുന്ന ഇടവെട്ടി പായിപ്പറമ്പില്‍ വീട്ടില്‍ അനൂപ്ഖാന്‍ (44), മണക്കാട് എന്‍.എസ്.എസ് ഹയര്‍സെക്കന്‍ഡറി സ്‌ക്കൂള്‍ കോമ്പൗണ്ടില്‍നിന്നും 20 മീറ്റര്‍ മാറി കടനടത്തുന്ന മണക്കാട് പാവൂര്‍ വീട്ടില്‍ രാധാകൃഷ്ണന്‍ (64), അല്‍ അസര്‍ പബ്ലിക് സ്‌കൂളിന്റെ 25 മീറ്റര്‍ അകലെയായി കട നടത്തുന്ന പെരുമ്പിള്ളിച്ചിറ ചൂരവേലില്‍ വീട്ടില്‍ അലിയാര്‍ (74) എന്നിവരെയാണ് പിടികൂടിയത്.

തൊടുപുഴ ഡി.വൈ.എസ്.പി എം.ആര്‍.  മധുബാബു, ഇന്‍സ്‌പെക്ടര്‍ വി.സി. വിഷ്ണുകുമാര്‍, സ്‌ക്വാഡ് അംഗങ്ങളായ ഷംസുദീന്‍, ഹരീഷ്, സുമേഷ് പിഎസ്, സനൂപ് എന്നിവരുടെ നേതൃത്വത്തില്‍ സ്റ്റുഡന്റ് പോലീസ് കേഡേറ്റുകള്‍ തൊടുപുഴ ടൗണിലെ വിവിധ സ്‌കൂളുകളുടെ 100 മീറ്റര്‍ പരിധിയിലുള്ള   കടകളിലാണ് പരിശോധന നടത്തിയത്.  അറസ്റ്റ് ചെയ്തവരെ ജാമ്യത്തില്‍ വിട്ടു.

Advertisment