Advertisment

മാങ്കുളം കുറത്തിക്കുടിയിൽ ശക്തമായ ഇടിമിന്നലിൽ കൊച്ചു കുട്ടികളടക്കം ഒരു കുടുംബത്തിലെ അഞ്ചു പേർക്ക് പരിക്ക്;  വസ്ത്രങ്ങൾ കരിഞ്ഞു

author-image
neenu thodupuzha
New Update

അടിമാലി: ശക്തമായ ഇടിമിന്നലിൽ മാങ്കുളം കുറത്തിക്കുടിയിൽ കൊച്ചു കുട്ടികൾ ഉൾപ്പെടെ ഒരു കുടുംബത്തിലെ അഞ്ചു പേര്‍ക്ക് പരിക്ക്.

Advertisment

publive-image

കുറത്തികുടി ട്രൈബല്‍ സെറ്റില്‍മെന്റിലെ വേലായുധന്‍, വേലായുധന്റെ ഭാര്യ ജാനു, മകന്‍ ബിജു, പേരക്കുട്ടികളായ നന്ദന, ഷൈജു എന്നിവര്‍ക്ക് പൊള്ളലേറ്റത്.  വേലായുധന്റെയും ഭാര്യയുടെയും വസ്ത്രം ഉള്‍പ്പെടെ കരിഞ്ഞ നിലയിലായിരുന്നു.

ശനിയാഴ്ച്ച വൈകിട്ട് അഞ്ചിനായിരുന്നു സംഭവം.  ശക്തമായ മഴയുണ്ടായതോടെ എല്ലാവരും വീടുകള്‍ക്കുള്ളില്‍ കയറിയിരുന്നു. ഇതിനിടെയുണ്ടായ ശക്തമായ ഇടിമിന്നലിലാണ് എല്ലാവർക്കും പൊള്ളലേറ്റത്. വേലായുധനും ജാനുവിനും ഗുരുതരമായി പൊള്ളലേറ്റു. പരിക്കേറ്റവരെ അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Advertisment