Advertisment

സ്‌കൂട്ടറില്‍ എംഡിഎംഎയുമായി പോകവെ ഫിറ്റ്‌നസ് ട്രെയിനറും ഫാഷന്‍ ഡിസൈനറുമായ രണ്ടു യുവതികൾ തൃശൂരിൽ അറസ്റ്റിൽ

author-image
neenu thodupuzha
New Update

തൃശൂര്‍: കൂനംമൂച്ചിയില്‍ പതിനേഴര ഗ്രാം എംഡിഎംഎയുമായി രണ്ടു യുവതികള്‍ അറസ്റ്റില്‍. ചൂണ്ടല്‍ സ്വദേശി കണ്ണോത്ത് വീട്ടില്‍ സുരഭി (23), കണ്ണൂര്‍ കരുവാഞ്ച ആലക്കോട് സ്വദേശി പ്രിയ (30) എന്നിവരാണ് അറസ്റ്റിലായത്.

publive-image

സുരഭി ഫിറ്റ്‌നസ് ട്രെയിനറും പ്രിയ ഫാഷന്‍ ഡിസൈനറുമാണ്. സ്‌കൂട്ടറില്‍ എംഡിഎംഎയുമായി പോകുമ്പോഴാണ് കുന്നംകുളം പൊലീസ് ഇവരെ പിടികൂടിയത്. ലഹരി വില്‍പന ശ്യംഖലയിലെ കണ്ണികളാണ് ഇവരെന്നും  വിശദമായി ചോദ്യം ചെയ്യുകയാണെന്നും പോലീസ് അറിയിച്ചു.  കുന്നംകുളം എ.സി.പി ടി.എസ് സിനോജും ഇന്‍സ്‌പെക്ടര്‍ ഷാജഹാനും അടങ്ങിയ സംഘമാണ് യുവതികളെ അറസ്റ്റ് ചെയ്തത്

Advertisment