Advertisment

ലോട്ടറി വിൽപ്പനയ്ക്കിടെ പിക്ക് അപ്പ് പിന്നിലേക്ക് നിരങ്ങിയിറങ്ങി ഇടിച്ച്  അപകടം; അടിയന്തരാവസ്ഥയില്‍ മതിലകം പോലീസ് സ്റ്റേഷന്‍ ആക്രമണത്തിന്റെ കമാന്‍ഡറായിരുന്ന നക്‌സലൈറ്റ് നേതാവിന് ദാരുണാന്ത്യം

author-image
neenu thodupuzha
New Update

തൃശൂര്‍: അടിയന്തരാവസ്ഥയില്‍ മതിലകം പൊലീസ് സ്റ്റേഷന്‍ ആക്രമണത്തിന്റെ കമാന്‍ഡറായിരുന്ന നക്‌സലൈറ്റ് നേതാവ് എം.കെ. നാരായണന്‍ (74) വാഹനാപകടത്തില്‍ മരിച്ചു. ഇന്ന് രാവിലെ 7.30ന് കൊടുങ്ങല്ലൂര്‍ ശ്രീനാരായണപുരം ക്ഷേത്രത്തിന് മുന്നിലായിരുന്നു അപകടം.

Advertisment

publive-image

ലോട്ടറി കച്ചവടം നടത്തിയിരുന്ന നാരായണന്റെ ദേഹത്തേക്ക് റോഡരികില്‍ പാര്‍ക്ക് ചെയ്ത പിക്ക് അപ്പ് പിന്നിലേക്ക് നിരങ്ങിയിറങ്ങി ഇടിക്കുകയായിരുന്നു.

പിക്ക് അപ്പ് ഡ്രൈവര്‍ റോഡരികില്‍ വാഹനമിട്ട് ക്ഷേത്രത്തില്‍ തോഴാന്‍ പോയതായിരുന്നു. കൊടുങ്ങല്ലൂര്‍ ശ്രീനാരായണപുരം മണത്തല പരേതരായ കണ്ടപ്പന്റെയും പൊന്നിയുടെയും മകനാണ്.

 

Advertisment