Advertisment

തൃശൂരിൽ സിഐയെ കൈയ്യേറ്റം ചെയ്ത പോലീസുകാരന് സസ്‌പെൻഷൻ

author-image
neenu thodupuzha
New Update

തൃശൂർ: തൃശൂരിൽ സിഐയെ കൈയ്യേറ്റം ചെയ്ത പോലീസുകാരന് സസ്‌പെൻഷൻ. ഗുരുവായൂര്‍ ടെമ്പിള്‍ പോലീസ് സ്റ്റേഷന്‍ സിഐ പ്രേമനന്ദ കൃഷ്ണനെ മർദ്ദിച്ച സിവിൽ പൊലീസ് ഓഫീസർ സിപി ഒടി മഹേഷിനെയാണ് കമ്മിഷണർ  സസ്‌പെൻഡ് ചെയ്തത്. കോൺഗ്രസ് നേതാവ് രമേശ്‌ ചെന്നിത്തലയുടെ മുൻ എസ്കോട്ട് ടീം അംഗമായിരുന്നു മഹേഷ്.

Advertisment

publive-image

തിങ്കളാഴ്ച രാത്രിയാണ് സംഭവം. സിഐ താമസിക്കുന്ന ഗുരുവായൂര്‍ ഗസ്റ്റ് ഹൗസിലേക്ക് മദ്യപിച്ചെത്തിയ മഹേഷ്‌, ബഹളം വയ്ക്കുകയും മർദ്ദിക്കുകയുമായിരുന്നു. നാട്ടില്‍ പോകാന്‍ ലീവ് അനുവദിക്കുന്നില്ലെന്നാരോപിച്ചാണ് ഇയാൾ സിഐയെ കൈയേറ്റം ചെയ്തത്. നേരത്തേ വടക്കേക്കാട് പൊലീസ് സ്റ്റേഷനിലായിരുന്നു ഇയാള്‍ ജോലി ചെയ്തിരുന്നത്.

അച്ചടക്ക നടപടി നേരിട്ടതിനെത്തുടര്‍ന്നാണ് മഹേഷിനെ ഗുരുവായൂര്‍ ടെമ്പിള്‍ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയത്. കമ്മിഷണർ  അവധിയിലായിരുന്നതിനാലാണ്  നടപടി വൈകിയത്.

Advertisment