Advertisment

സോളാര്‍ വാട്ടര്‍ ഹീറ്റര്‍ മോഡലുകളുടെ പുതിയ ശ്രേണി വിപണിയില്‍ അവതരിപ്പിച്ച്  ഹൈക്കൺ

author-image
neenu thodupuzha
New Update

കൊച്ചി: ചെലവ് കുറഞ്ഞതും ഉയര്‍ന്ന നിലവാരമുള്ളതുമായ സോളാര്‍ വാട്ടര്‍ ഹീറ്റര്‍ മോഡലുകളുടെ പുതിയ ശ്രേണി വിപണിയില്‍ അവതരിപ്പിച്ച്  ഹൈക്കണ്‍. പ്ലൂട്ടോ, മൂണ്‍, ജുപ്പീറ്റര്‍, ടര്‍ബോഡി എന്നിവയാണ് പുതിയ മോഡല്‍ സോളാര്‍ വാട്ടര്‍ ഹീറ്ററുകള്‍.

Advertisment

publive-image

15-20 വര്‍ഷത്തേക്ക് സൗജന്യ ചൂടുവെള്ളം, ഊര്‍ജ്ജ ബില്ലുകളില്‍ ലാഭം, കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കും, വൈദ്യുതി ഇല്ലാത്തപ്പോള്‍ പോലും ആവശ്യാനുസരണം ചൂടുള്ള കുടിവെള്ളം എന്നിവ ഇവയുടെ സവിശേഷതയാണ്.

സോളാര്‍ വാട്ടര്‍ ഹീറ്ററിന് കൂടുതല്‍ ലൈഫ് നല്‍കുന്ന വെല്‍ഡ്-ലെസ് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് അകത്തെ ടാങ്കുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്, വെല്‍ഡ് ചെയ്ത സ്ഥലത്ത് വെള്ളം സ്പര്‍ശിക്കാത്തതിനാല്‍ തുരുമ്പെടുക്കാനുള്ള സാധ്യത കുറവാണ്.

ഉയര്‍ന്ന കാര്യക്ഷമതയുള്ള ത്രീ-ലെയര്‍ വാക്വം ട്യൂബുകള്‍ മേഘാവൃതമായ ദിവസങ്ങളില്‍ പോലും സൂര്യനില്‍ നിന്ന് കൂടുതല്‍ ചൂട് സ്വീകരിക്കും. അലുമിനിയം സ്റ്റാന്‍ഡ് ഭാഗങ്ങള്‍ തുരുമ്പെടുക്കാത്തതും ദീര്‍ഘകാലം നിലനില്‍ക്കുന്നതുമാണ്. മള്‍ട്ടി-സ്‌റ്റേജ് ജഡഎ ഫില്ലിംഗ് സാങ്കേതികവിദ്യ മികച്ച ഇന്‍സുലേഷന്‍ നല്‍കുന്നു, വെള്ളെ കൂടുതല്‍ നേരം ചൂടോടെയിരിക്കും എന്നതും ഇവയുടെ അവിശേഷതയാണ്.

ഹൈക്കണിന് കോയമ്പത്തൂരിലെ നീലമ്പൂരില്‍ വര്‍ഷത്തില്‍ 100 എല്‍പിഡി മുതല്‍ 1 ലക്ഷം എല്‍പിഡി വരെയുള്ള 46000 ത്തോളം ഹീറ്ററുകള്‍ ഉല്‍പ്പാദിക്കാന്‍ സജ്ജമായ സോളാര്‍ വാട്ടര്‍ ഹീറ്റര്‍ നിര്‍മ്മാണ യൂണിറ്റ് സ്വന്തമായിട്ടുണ്ട്.

Advertisment