Advertisment

മലപ്പുറത്ത് കായിക അധ്യാപകന്‍ ട്രെയിനിടിച്ച് മരിച്ച സംഭവം ആത്മഹത്യയെന്ന്  നിഗമനം 

author-image
neenu thodupuzha
Updated On
New Update

മലപ്പുറം: അങ്ങാടിപ്പുറത്ത് ട്രെയിനിടിച്ച് അധ്യാപകന്‍ മരിച്ച സംഭവം ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം. മേലാറ്റൂര്‍ ആര്‍എംഎച്ച് സ്‌കൂളിലെ കായികാധ്യാപകനായിരുന്ന മലപ്പുറം കരിഞ്ചാപ്പാടി പഠിഞാറെക്കരയിലെപാലയ്ക്ക മണ്ണില്‍ അജ്മലാ(30)ണ്  മരിച്ചത്.

Advertisment

publive-image

വ്യാഴാഴ്ച വൈകുന്നേരം അഞ്ചരയ്ക്കായിരുന്നു അപകടം. പോലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി. ഭിന്നശേഷി സംവരണത്തെത്തുടർന്ന് അജ്മലിൻ്റെ അധ്യാപന അപ്രൂവല്‍ വൈകിയിരുന്നു.

ഇക്കാര്യത്തിൽ അദ്ദേഹം മാനസിക വിഷമത്തിലായിരുന്നതായി സഹ അധ്യാപകര്‍ പറഞ്ഞു. മറ്റു ചില മാനസിക വിഷമങ്ങളും അധ്യാപകനുണ്ടായിരുന്നതായും  സുഹൃത്തുക്കള്‍ പറഞ്ഞു. സ്‌കൂളിലെ നിയമന അംഗീകാരങ്ങള്‍ നാലു വര്‍ഷമായി തടസപ്പെട്ടു കിടക്കുകയാണ്

പെരിന്തല്‍മണ്ണ പ്രസന്റേഷന്‍ സ്‌കൂള്‍ ഉള്‍പ്പെടെ വിവിധ സ്ഥാപനങ്ങളില്‍ കായിക അധ്യാപകനായിട്ടുണ്ട്. ജില്ലയുടെ കായിക ഭൂപടത്തിലേക്ക് നിരവധി പ്രതിഭകളെ അജ്മല്‍ സംഭാവന ചെയ്തിട്ടുണ്ട്.

Advertisment