Advertisment

തെങ്ങമത്ത് കഞ്ചാവ് വേട്ട: വില്‍പ്പനയ്ക്കായി വീട്ടില്‍ സൂക്ഷിച്ച കഞ്ചാവുമായി അച്ഛനും മകനും അറസ്റ്റില്‍

author-image
neenu thodupuzha
New Update

അടൂര്‍: താലൂക്കില്‍ വീണ്ടും കഞ്ചാവ് വേട്ട. ഒരു കിലോ കഞ്ചാവ് ഡാന്‍സാഫ് ടീമും ലോക്കല്‍ പോലീസും ചേര്‍ന്ന് പിടികൂടി. അച്ഛനെയും മകനെയും അറസ്റ്റ് ചെയ്തു.

Advertisment

പള്ളിക്കല്‍ തെങ്ങമം പുന്നാറ്റുകര വടക്കേവീട്ടില്‍ രാഘവന്റെ മകന്‍ രവീന്ദ്രന്‍ (57), മകന്‍ മണികണ്ഠന്‍ എന്നിവരാണ് ഡാന്‍സാഫ് സംഘവും പോലീസും ചേര്‍ന്ന് നടത്തിയ റെയ്ഡില്‍ പിടിയിലായത്. വില്‍പ്പനയ്ക്കായി വീട്ടില്‍ സൂക്ഷിച്ച ഒരു കിലോ കഞ്ചാവ് പിടിച്ചെടുത്തു.

publive-image

രവീന്ദ്രന്‍ മുമ്പ് അബ്കാരി, കഞ്ചാവ് കേസുകളില്‍ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ജില്ലാ പോലീസ് മേധാവി സ്വപ്‌നില്‍ മധുകര്‍ മഹാജന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി. ഡാന്‍സാഫ് ജില്ലാ നോഡല്‍ ഓഫീസറും നാര്‍കോട്ടിക് സെല്‍ ഡിവൈ.എസ്.പിയുമായ കെ.എ.  വിദ്യാധരന്റെയും ലോക്കല്‍ ഡിവൈ.എസ്.പി ആര്‍. ജയരാജിന്റെയും മേല്‍നോട്ടത്തിലാണ് റെയ്ഡ് നടന്നത്.

പ്രതികള്‍ നാളുകളായി പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. റെയ്ഡില്‍ ഡാന്‍സാഫ് സംഘത്തിലെ എസ്.ഐ. അനൂപ്, അടൂര്‍ എസ്.ഐ മനീഷ്, ഡാന്‍സാഫ് എ.എസ്.ഐ അജികുമാര്‍, സി.പി.ഓമാരായ മിഥുന്‍, ബിനു, അഖില്‍, ശ്രീരാജ്, സുജിത്, അടൂര്‍ പോലീസ് സ്‌റ്റേഷനിലെ സി.പി.ഒ. സൂരജ് എന്നിവര്‍ പങ്കെടുത്തു. പ്രതികളെ കോടതിയില്‍ ഹാജരാക്കി.

Advertisment