Advertisment

പന്തളത്ത് കഞ്ചാവുമായി രണ്ട് അന്യ സംസ്ഥാനത്തൊഴിലാളികള്‍ പിടിയില്‍

author-image
neenu thodupuzha
New Update

പത്തനംതിട്ട: പന്തളത്ത് കഞ്ചാവുമായി രണ്ടു അന്യ  സംസ്ഥാനത്തൊഴിലാളികളെ എക്സൈസ് സംഘം പിടികൂടി. പശ്ചിമബംഗാള്‍ സ്വദേശികളായ ജിയാറുള്‍, (22) പര്‍വ്വേസ് ഷേക്ക് (24) എന്നിവരാണ് അറസ്റ്റിലായത്. ജിയാറുളിൽ  നിന്ന് 650 ഗ്രാമും പര്‍വേസ് ഷേക്കിൽ നിന്ന് 25 ഗ്രാം കഞ്ചാവുമാണു പിടികൂടിയത്.

Advertisment

publive-image

എക്‌ സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ ബിജു എന്‍. ബേബിയുടെ നേതൃത്വത്തിലുള്ള സംഘമാണു ജിയാറുളിനെ പിടികൂടിയത്.

അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ അജീബ് ലബ്ബയും സംഘവും പര്‍വേസ് ഷേക്കിനെയും പിടികൂടി. പ്രിവന്റീവ് ഓഫീസര്‍മാരായ വി. ഹരീഷ് കുമാര്‍, എ. ഹരികുമാര്‍, ജി വേണുക്കുട്ടന്‍, സി.ഇ.ഓമാരായ ജിതിന്‍, രാഹുല്‍, റഫീക്, ബിനീഷ് പ്രഭാകര്‍, ഷൈലേന്ദ്ര കുമാര്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Advertisment