Advertisment

ചേനയാണെന്ന് കരുതി വാക്കത്തികൊണ്ട് വെട്ടിപ്പൊളിച്ചു; വീട്ടുമുറ്റത്ത് കിടന്ന പന്നിപ്പടക്കം പൊട്ടിത്തെറിച്ച് യുവതിക്ക് ഗുരുതര പരിക്ക്, ഇടതു കൈപ്പത്തി ചിതറിത്തെറിച്ചു, കാഴ്ച നഷ്ടമായി, മുടി കത്തിക്കരിഞ്ഞ നിലയിൽ

author-image
neenu thodupuzha
New Update

കൊല്ലം: കടയ്ക്കലിൽ പന്നിപ്പടക്കം പൊട്ടിത്തെറിച്ച്  യുവതിയ്ക്ക് ഗുരുതര പരിക്ക്. ടിടിസി വിദ്യാർഥിനിയും വീട്ടമ്മയുമായ രാജി(35)ക്കാണ്  പരിക്കേറ്റത്. ഇടത് കൈപ്പത്തി ചിതറിത്തെറിച്ചു. ഒരു കണ്ണിന്‍റെ കാഴ്ച നഷ്ടമായി. കാൽപ്പത്തിയ്ക്കും പരിക്കേറ്റിട്ടുണ്ട്. മുടി കത്തിക്കരിഞ്ഞ നിലയിലാണ്.

publive-image

ഇന്ന് രാവിലെ എട്ടേകാലോടെയാണ് സംഭവം.  വീട്ടുമുറ്റത്ത് നിന്നാണ് രാജിക്ക് പന്നിപ്പടക്കം കിട്ടിയത്. ചേനയോ മറ്റോ ആണെന്ന് കരുതി വാക്കത്തികൊണ്ട് വെട്ടിപ്പൊളിച്ചപ്പോഴാണ് ഉഗ്രസ്ഫോടനത്തോടെ പന്നിപ്പടക്കം പൊട്ടിത്തെറിച്ചത്. ഉടൻതന്നെ രാജിയെ താലൂക്ക് ആശുപത്രിയിലേക്കും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളജിലേക്കും മാറ്റി.

Advertisment