Advertisment

കൊല്ലത്ത് ഒന്നര വയസുകാരിയെ മദ്യ ലഹരിയിൽ പിതാവ് ക്രൂരമായി  മർദ്ദിച്ച്  വലിച്ചെറിഞ്ഞ സംഭവത്തിൽ മാതാപിതാക്കൾ അറസ്റ്റിൽ

author-image
neenu thodupuzha
New Update

കൊല്ലം:   ഒന്നര വയസുകാരിയെ  ക്രൂരമായി  മർദ്ദിച്ച മാതാപിതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾ നിരന്തരം കുട്ടിയെ ഉപദ്രവിക്കാറുണ്ടെന്നും പോലീസ് കണ്ടെത്തി. ഒന്നര വയസുകാരിയായ പെൺകുട്ടിയെ പിതാവ് മദ്യ ലഹരിയിൽ ക്രൂരമായി ഉപദ്രവിച്ച ശേഷമാണ് വീടിന് പുറത്തേക്ക് വലിച്ചെറിഞ്ഞത്.

Advertisment

publive-image

കുറവൻ പാലം സ്വദേശികളായ മുരുകൻ, മാരിയമ്മ ദമ്പതികളുടെ മകളാണ് ഗുരുതരാവസ്ഥയിൽ ചികിത്സയിലുള്ളത്.  മുരുകൻ കുട്ടിയെ നിരന്തരം ഉപദ്രവിക്കാറുണ്ടെന്ന് നാട്ടുകാർ പോലീസിന് മൊഴി നൽകി. കുട്ടിയുടെ മാതാവ് മാരിയമ്മയും മദ്യപിക്കാറുണ്ട്. സംഭവത്തിന് ദൃസാക്ഷിയായ മാരിയമ്മയെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി മൊഴിയെടുപ്പിക്കാനും പോലീസ് തീരുമാനിച്ചു.

ഗുരുതരമായി പരിക്കേറ്റ കുട്ടി തിരുവനന്തപുരം എസ്ഐടി ആശുപത്രിയിൽ വെൻ്റിലേറ്ററിൽ ചികിത്സയിലാണ്.  കുട്ടിക്ക് കെയർ ടേക്കറെ ആവശ്യപ്പെട്ട് ആശുപത്രി അധിക്യതർ ഇന്ന് സർക്കാരിന് കത്ത് നൽകും.

Advertisment