Advertisment

കള്ളുഷാപ്പിലെ സംഘർഷം, ജീവനക്കാരനും പിടിച്ചു മാറ്റാനെത്തിയയാൾക്കും വെട്ടേറ്റു; രണ്ടുപേർ അറസ്റ്റിൽ

author-image
neenu thodupuzha
New Update

ഹരിപ്പാട്: കള്ളുഷാപ്പില്‍ വാക്കു തര്‍ക്കത്തെത്തുര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ജീവനക്കാരന് വെട്ടേറ്റു. സംഭവത്തില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്തു. പള്ളിപ്പാട് കോനമഠം കോളനിയിലെ മധു (46), സജീവ് (38) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

Advertisment

കള്ളുഷാപ്പ് ജീവനക്കാരനായ പ്രസാദിനാ(48)ണ് വെട്ടേറ്റത്. സംഘര്‍ഷം നടക്കുന്നത് കണ്ടു പിടിച്ചു മാറ്റാനായി എത്തിയ പുരുഷനും (80) പരുക്കേറ്റു. പള്ളിപ്പാട് ആഞ്ഞിലിമൂട് പാലത്തിന് സമീപമുള്ള കള്ളു ഷാപ്പില്‍ ഇന്നലെ രാവിലെ 10 നാണ് സംഭവം.

publive-image

കഴിഞ്ഞദിവസം പ്രതികള്‍ ഇവിടെയെത്തി മദ്യപിക്കുകയും ഇതിന്റെ പണം മുഴുവന്‍ നല്‍കാതെ മടങ്ങുകയും ചെയ്തു. ഇതിന്റെ പേരില്‍ തര്‍ക്കമുണ്ടായിരുന്നു. ഇന്നലെ രാവിലെ ഇവര്‍ ഷാപ്പിലെത്തി മദ്യപിക്കുകയും തുടര്‍ന്ന് തര്‍ക്കം ഉണ്ടാവുകയും സംഘര്‍ഷത്തില്‍ കലാശിക്കുകയുമായിരുന്നു.

Advertisment