Advertisment

മലപ്പുറത്ത് രേഖകളില്ലാതെ കാറിൽ കടത്തിയ 80 ലക്ഷത്തിന്റെ കുഴൽപ്പണം പിടിച്ചെടുത്തു; കണ്ടെടുത്തത് കാറിന്റെ മുൻവശത്തെ സീറ്റിനടിയിൽ പ്രത്യേകം നിർമ്മിച്ച രഹസ്യ അറയിൽ ഒളിപ്പിച്ച നിലയിൽ, ഒരാൾ അറസ്റ്റിൽ

author-image
neenu thodupuzha
New Update

മലപ്പുറം: മലപ്പുറത്തെ മേലാറ്റൂരിൽ കുഴൽപ്പണവുമായി ഒരാൾ പിടിയിൽ. കക്കോടി കരുവട്ടൂർ സ്വദേശി റോഷ്‌ന നിവാസിൽ മുഹമ്മദ് ഷജിലി(47)യെയാണ് മേലാറ്റൂർ പോലീസ് പിടികൂടിയത്.

Advertisment

publive-image

രേഖകളില്ലാതെ കാറിൽ  കടത്തിയ 80 ലക്ഷം രൂപ കാറിന്റെ മുൻവശത്തെ സീറ്റിനടിയിൽ പ്രത്യേകം നിർമ്മിച്ച രഹസ്യ അറയിൽ ഒളിപ്പിച്ച നിലയിലായിരുന്നു. മേലാറ്റൂർ റെയിൽവേ ക്രോസിന് സമീപം  വാഹനപരിശോധന നടത്തുന്നതിനിടെയാണ് പ്രതി  പണവുമായി പിടിയിലാകുന്നത്.

കോഴിക്കോട് കൊടുവള്ളി ഭാഗത്തുനിന്നാണ് ജില്ലയിലേക്ക് അനധികൃതമായി കുഴൽപ്പണം കടത്തിക്കൊണ്ടുവരുന്നത്. മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. സുജിത്ത് ദാസിനു ലഭിച്ച രഹസ്യവിവരത്തെത്തുടർന്നായിരുന്നു നട പടി.

Advertisment