Advertisment

ആലപ്പുഴ സ്വദേശി ദമ്മാമിൽ ഹൃദയാഘാതം മൂലം നിര്യാതനായി.

New Update

ദമ്മാം: ദേഹാസ്വാസ്​ഥ്യത്തെ തുടര്‍ന്ന്‍  ​ ആലപ്പുഴ മുല്ലക്കൽ തോണ്ടൻ കുളങ്ങര ശിവഗംഗ വീട്ടിൽ മനോജ്​ കുമാർ (51) നിര്യാതനായി. അൽ ഖോബാറിലെ സ്വകാര്യ ആശുപത്രിയിൽ വ്യാഴാഴ്​ച ഉച്ചയോടെയായിരുന്നു അന്ത്യം.

publive-image

ദേഹാസ്വാസ്​ഥ്യത്തെ ത്തുടർന്ന്​ സുഹൃത്തുക്കൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ദമ്മാം ഫസ്​റ്റ്​ ഇൻഡസ്​ട്രീസിലുള്ള പ്രമുഖ കമ്പനിയിലെ ഓപ്പറേറ്ററായി ജോലിചെയ്​ത്​ വരികയായിരുന്നു. മൃതദേഹം ദമ്മാം മെഡിക്കൽ കോംപ്ലക്​സ്​ മോർച്ചറിയിലേക്ക്​ മാറ്റിയിട്ടുണ്ട്​.വിജയൻ പിള്ള തങ്കമണി ദമ്പതികളുടെ മകനാണ്​.രമ്യയാണ്​ ഭാര്യ. രണ്ട്​ മക്കളുണ്ട്​.

Advertisment