Advertisment

ജിദ്ദയില്‍ കോവിഡ് ബാധിച്ച് കൊല്ലം വടക്കേവിള സ്വദേശി മരണപെട്ടു.

author-image
ഗള്‍ഫ് ഡസ്ക്
New Update

ജിദ്ദ:  കോവിഡ് ബാധിച്ച് ജിദ്ദയില്‍ മലയാളി മരണപെട്ടു. കൊല്ലം വടക്കേവിള കോളേജ് നഗര്‍ ആഷ്‌നഡേലില്‍ സലീം റാവുത്തര്‍ (65) ആണ് മരിച്ചത്. കോവിഡ് ബാധിച്ച് സുലൈമാനിയ ഈസ്റ്റ് ജിദ്ദ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

publive-image

പത്തു വര്‍ഷത്തിലേറെയായി ജിദ്ദ അബുദാവൂദ് കമ്പനിയിലാണ് ജോലി ചെയ്തിരുന്നത്. ഭാര്യ: അഫീറാ സലീം. മക്കള്‍: ഷബ്‌ന റാണി, ഷഹന റാണി. മരുമക്കള്‍: നിസാം, ഷമീര്‍ (യാമ്പു). മൃതദേഹം ജിദ്ദയില്‍ ഖബറടക്കും. ഖബറടക്ക നടപടികളുമായി ബന്ധപ്പെട്ട് മരുമകന്‍ ഷമീര്‍ ജിദ്ദയിലെത്തിയിട്ടുണ്ട്.

Advertisment