Advertisment

'കെട്ടിയോളും കുട്ടിയോളുമുള്ള ഒരുവന്റെ വെപ്പാട്ടി; സ്ത്രീലമ്പടനായ അവനോടൊപ്പം തന്നോളം പോന്ന മകള്‍ നില്‍ക്കുന്ന ഫോട്ടോ! വൈറല്‍ കുറിപ്പ്

author-image
Charlie
Updated On
New Update

publive-image

ഗായിക അമൃത സുരേഷിനേയും സംഗീതസംവിധായകന്‍ ഗോപീസുന്ദറിനേയും പറ്റിയാണ് സമൂഹമാധ്യമങ്ങളിലെ ചര്‍ച്ചകള്‍ മുഴുവനും. ഇവരെ ആശംസകള്‍ നേര്‍ന്നും വിമര്‍ശിച്ചും പലരും രം​ഗത്തെത്തുന്നുണ്ട്. ഇപ്പോള്‍ രുവര്‍ക്കുമെതിരെ വലിയ രീതിയിലുള്ള സൈബര്‍ ആക്രമണം ആണ് ഉണ്ടായിരുന്നത്. എന്നാല്‍ ഗോപീസുന്ദറും അമൃത സുരേഷും തങ്ങളെ വിമര്‍ശിച്ചവര്‍ക്ക് മറുപടി നല്‍കിയത് വളരെ വ്യത്യസ്തമായ രീതിയിലായിരുന്നു.

മറ്റുള്ളവരുടെ വ്യക്തിപരമായ ജീവിതത്തെ വിലയിരുത്തുകയും അഭിപ്രായം പറയുകയും ചെയ്യുന്ന തൊഴിലില്ലാത്ത ആളുകള്‍ക്ക് ഞങ്ങള്‍ പുട്ടും മുട്ടക്കറിയും സമര്‍പ്പിക്കുന്നു എന്നായിരുന്നു ഇരുവരും പറഞ്ഞത്. ഇപ്പോള്‍ ഇവര്‍ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് അഭിഭാഷകയായ സംഗീത ലക്ഷ്മണ സംഗീത. ഇടിയപ്പോം മുട്ടക്കറീം എന്നായിരുന്നു കുറിപ്പിന്റെ തലക്കെട്ടു.

സംഗീത ലക്ഷ്മണയുടെ കുറുപ്പിന്‍റെ പൂര്‍ണ രൂപം,

ഇടിയപ്പോം മുട്ടക്കറീം.-ഭര്‍ത്താവ് മരിച്ചതിന്റെ വിടവ് ഉണ്ടാക്കിയ സൗഭാഗ്യമായി ലഭിച്ച നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ മല്‍സരിച്ച ഉമ അവളുടെ ഭര്‍ത്താവിന് വേണ്ടി ഭക്ഷണം മാറ്റിവെക്കുന്നത് അവളുടെ സ്വകാര്യതയാണത്രേ. അത് ചെയ്യുമ്ബോള്‍ മാധ്യമക്കാരനെ പിടിച്ച്‌ അടുത്തിരുത്തിയതും അവന്റെ ക്യാമറയുടെ മുന്നിലിരുന്ന് കൊണ്ട് അവള്‍ അത് ചെയ്തതും അവളുടെ അതിസാമര്‍ത്ഥ്യം!സ്വകാര്യതയും മാധ്യമക്കാരും തമ്മില്‍ അങ്ങോട്ട് sync ആവുന്നില്ല. അതാണ് പ്രശ്നമായത്.

ഗായിക അമൃതാ സുരേഷിന്റെ പുട്ടും മുട്ടക്കറിയും കണ്ടില്ലേ? കെട്ടിയോളും കുട്ടികളുമുള്ള ഗോപി സുന്ദറിനോടൊപ്പമിരുന്ന് പൊതുജനത്തെ വെല്ലുവിളിക്കുന്നത്? അവരുടെ ജീവിതം അവരുടെ സ്വകാര്യതയാണ് പോലും !ഗോപിസുന്ദറിന്റെ ഭാര്യ പ്രിയയ്ക്കും അവരുടെ 2 ആണ്‍മക്കള്‍ക്കും ഗോപി സുന്ദറിനെ കുറിച്ചില്ലാത്ത വ്യാകുലത എനിക്ക് വേണ്ടതില്ല.എന്നാല്‍ എനിക്ക് അറിയാന്‍ താല്‍പര്യമുള്ള ചില കാര്യങ്ങളുണ്ട്.ബാലയില്‍ ജനിച്ച കുഞ്ഞിനെ നടുവില്‍ നിര്‍ത്തി 'ചെറിയ അവിഹിതകുടുംബം സന്തുഷ്ട അവിഹിതകുടുംബം' ഗൂരുവായൂര്‍ അമ്ബലത്തിന് മുന്നില്‍ നില്‍ക്കുന്ന ചിത്രം വലിയ വൈറലാണ് ഇപ്പോള്‍.

അമൃതയുടെ മുന്‍ഭര്‍ത്താവ് നടന്‍ ബാലയും നിര്‍മ്മാതാവും നടനുമായ വിജയ് ബാബുവിന്റെ ഭാര്യയും തമ്മിലുള്ള ഒരു ഫോണ്‍ സംഭാഷണ ഓഡിയോ ക്ലിപ്പ് ഒരിക്കല്‍ കേട്ടത് ഓര്‍മ്മിക്കുന്നു.പിന്നെ അമൃത-ബാല വിവാഹത്തിലുണ്ടായ മകളെ കാണാന്‍ സമ്മതിക്കുന്നില്ല എന്നൊക്കെ പറഞ്ഞു കൊണ്ട് ബാലയുടെ ലൈവ് അവളുടെ മറുപടി ലൈവ്.. ലൈവോട് ലൈവായിരുന്നു കുഞ്ഞിനെയൊന്ന് കാണാനും കാണിക്കാനും രണ്ടും കൂടി. ഇതൊക്കെ ഇവര് തന്നെ നമ്മളെ കാണിച്ചും കേള്‍പ്പിച്ചും ചിലതൊക്കെ മനസ്സിലാക്കിച്ചു തന്നതില്‍ നിന്നാണ് എന്റെ സംശയങ്ങള്‍ക്ക് ആധാരം.ഒന്നാമത്; ഗോപി സുന്ദറിന്റെ വെപ്പാട്ടിയായി ജീവിക്കുന്നതില്‍ എന്തെങ്കിലും പറയാനുണ്ടോ അമ്യതയുടെ അപ്പനും അമ്മയ്ക്കും അതോ അവര് മകളെ ഇങ്ങനെ അഴിച്ചു വിട്ടിരിക്കുവാണോ? രണ്ടാമത്; മുന്‍ ഭാര്യ ഇനി എങ്ങനെ ജീവിക്കണം എന്നത് തീരുമാനിക്കേണ്ടത് ബാലയല്ല.

എന്നാല്‍ കെട്ടിയോളും കുട്ടിയോളുമുള്ള ഒരുവന്റെ വെപ്പാട്ടിയായി മുന്‍ ഭാര്യ ജീവിക്കുമ്ബോള്‍ സ്ത്രീലമ്ബടനായ അവനോടൊപ്പം തന്നോളം പോന്ന മകള്‍ മുട്ടിയുരുമി നില്‍ക്കുന്ന ഫോട്ടം കണ്ടിട്ട് ബാലയുടെ വികാരമെന്താണ്,ചിന്ത എന്താണ്? വളര്‍ന്നു വരുന്ന മകള്‍ വിവാഹബന്ധത്തെ കുറിച്ചും അവളുടെ അമ്മയുടെ വെപ്പാട്ടി ജീവിതത്തെ കുറിച്ചും അമ്മയുടെ ജീവിതത്തിലെ മാറി മാറി വരുന്ന കാമുകന്മാരെയുമൊക്കെ പരിചയിച്ചും പരിചരിച്ചും വളര്‍ന്നു വരുന്നത് ബാലയുടെ മകളുടെ സ്വഭാവരൂപീകരണത്തിന് നല്ലതോ? ബാല മറുപടി പറയണം. ലൈവ് വന്ന് മറുപടി പറയണം പ്ലീസ്.ഇനി ഫോട്ടോയില്‍ കാണുന്ന ഇടിയപ്പോം മുട്ടക്കറിയെയും കുറിച്ച്‌ പറയാം.ഇന്ന് രാവിലെ ഞാന്‍ ഉണ്ടാക്കിയതാണ്. ഇത് ഇഷ്ടമുള്ള ഒരു കാമുകനുണ്ടായിരുന്നു എനിക്ക്.

ഞങ്ങള് പിന്നെ അടിച്ച്‌ പിരിഞ്ഞ്. ഞങ്ങളൊരുമിച്ച്‌ പ്രണയവും കാമാസ്ക്തിയും പങ്കിട്ട നാളുകളുടെ പാവനസ്മരണയ്ക്ക് ഇടിയപ്പോം മുട്ടക്കറീം ഉണ്ടാക്കുന്ന ദിവസങ്ങളില്‍ ഞാനിങ്ങനെ അവന് വേണ്ടി മാറ്റി വെക്കും. ഉണ്ടാക്കുന്നതില്‍ ബാക്കിയുള്ളതൊക്കെ ഞാന്‍ തന്നെ തിന്നു തീര്‍ക്കും.അത് തിന്നു തീര്‍ന്ന് കഴിയുമ്ബോ ഇതും ഞാന്‍ തന്നെ തിന്നും. എന്റെ ജീവിതം ഞാന്‍ എങ്ങനെ ജീവിക്കണം ഞാന്‍ ഉണ്ടാക്കുന്ന ഇടിയപ്പോം മുട്ടക്കറിയും എന്ത് ചെയ്യണമെന്ന് നിങ്ങള്‍ തീരുമാനിക്കണ്ട. ഇതെന്റെ സ്വകാര്യതയാണ്. നിങ്ങള്‍ എന്റെ സ്വകാര്യതയെ മാനിക്കണം. പ്ലീസ്

Advertisment