Advertisment

പത്താം വയസ്സിൽ കോഡിങ്, പതിനാലിൽ സ്വന്തം വെബ്സൈറ്റ്; കേരളപ്പിറവി ദിനത്തിൽ ടെക്നിക്കൽ വെബ്സൈറ്റുമായി ഒമ്പതാം ക്ലാസ്സുകാരൻ !

New Update

നമ്മളിൽ പലരും ലോക്ക് ഡൗൺ കാലത്തു ഫോണിൽ ലുഡോയും പബ്ജിയും കളിച്ചാണ് ബോറടി മാറ്റിയത്. 14 വയസ്സുള്ള , ഈ കോഴിക്കോട്ടുകാരൻ , ലോക്ക് ഡൗൺ കാലം വളരെ കാര്യക്ഷമമായാണ് ഉപയോഗിച്ചത്.

Advertisment

publive-image

ആരോൺ പുത്തലത്ത് , തന്റെ പുതിയ പുതിയ ഗെയിമുകൾ കോഡ് ചെയ്യാനും , കോഡിങ്ങും ഗെയിം ഡവലപ്‌മെന്റുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കായി ഒരു പുതിയ വെബ്സൈറ്റ് ഉണ്ടാക്കുന്നതിൽ വളരെയധികം തിരക്കിലായിരുന്നു.

ഭാവിയിൽ മൈക്രോസോഫ്റ്റിനും പ്ലെയ്സ്റ്റേഷനും ഗൂഗിളിനും വേണ്ടി ഗെയിമുകൾ ഉണ്ടാക്കികൊടുക്കുക എന്ന ലക്ഷ്യവുമായി മുന്നോട്ടുപോകുന്ന, മലയാളിപ്പയ്യനെ പരിചയപ്പെടുക.

കോഴിക്കോട് ചേവരമ്പലത്തെ, സെൻറ് മേരീസ് സ്കൂളിൽ ഒമ്പതാം ക്ലാസ്സിലാണ് ഈ കൊച്ചു മിടുക്കൻ പഠിക്കുന്നത്. ചെറുപ്പം മുതലേ ടെക്നോളജിയിൽ താൽപ്പര്യമുണ്ടായിരുന്ന, ആരോൺ പത്തു വയസ്സിനു മുമ്പ് തന്നെ കോഡിങ് ചെയ്യാൻ ആരംഭിച്ചിരുന്നു.

സങ്കീര്‍ണമായ കോഡിങ് ആവശ്യമുള്ള, ഗെയിമുകൾ ചെയ്യാൻ ഇഷ്ടപ്പെടുന്ന ആരോൺ, ഗെയിം എഞ്ചിനുകളായ യൂണിറ്റി, ആൻറിയാൽ തുടങ്ങിയ ഗെയിം എൻജിനുകൾ ഉപയോഗിക്കുന്നതിൽ സമർത്ഥനാണ് .

അസാസിൻസ് ക്രീട് , ഫോർട്ട് നൈറ്റ് കെർബെൽ സ്പേസ് പ്രോഗ്രാം തുടങ്ങിയ പ്രശസ്ത ഗെയിമുകൾ ഡിസൈൻ ചെയ്തിരിക്കിന്നത് ഈ ഗെയിം എൻജിനുകൾ ഉപയോഗിച്ചാണ്. ത്രീഡി മോഡലിംഗിനും കാരക്ടർ ഡിസൈനിനു വേണ്ടി, ബ്ലെൻഡർ എന്ന സോഫ്ട്വെയർ ഉപയോഗിക്കുന്ന ആരോൺ, കോഡിങ് ലാൻഗ്വജുകളായ ജാവ, ജാവാസ്ക്രിപ്റ്റ് , പൈത്തൺ എന്നിവ ഉപയോഗിക്കാറുണ്ട്.

ഗെയിം ഡവലപ്‌മെന്റിൽ വളരെ പ്രധാനപ്പെട്ട കോഡിങ് ലാൻഗ്വജുകളായ സി പ്ലസ് പ്ലസ് , സി ഹാഷ് തുടങ്ങിയ കോഡിങ് എന്നിവ പഠിക്കുകയാണ് ആരോൺ ഇപ്പോൾ. യൂണിറ്റി കമ്മ്യുണിറ്റി ഇവന്റ് ആയിട്ടുള്ള യുണൈറ്റ് 2019 ഇൽ , ഏറ്റവും പ്രായം കുറഞ്ഞ ഡെലിഗേറ്റ് ആയി പങ്കെടുത്ത ആരോൺ, ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ യൂണിറ്റി ഡെവലപ്പറുകളിൽ ഒരാളാണ്.

കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് ലോഞ്ച് ചെയ്ത, www.puthalath.com , എന്ന വെബ്സൈറ്റ് സ്വയം പഠിക്കുക, മറ്റുള്ളവരെ പഠിപ്പിക്കുക, ഷെയർ ചെയ്യുക എന്ന മുദ്രാവാക്യം ആണ് മുന്നോട്ടു വെക്കുന്നത്.

ഇന്ഡസ്ട്രിയും ഡെവലപ്പേഴ്സും തമ്മിലുള്ള ഒരു പാലമായി മാറാൻ ഈ വെബ്സൈറ്റിന് കഴിയും. കോഡിങ്ങും, ഗെയിം ഡെവലപ്മെന്റും പഠിക്കാൻ താല്പര്യമുള്ളവർക്കും, തുടക്കക്കാർക്കും ഈ വെബ്സൈറ്റ് വളരെ സഹായകരമായിരിക്കും എന്ന കാര്യത്തിൽ സംശയമില്ല. ടെക്നോളജി ഉപയോഗിച്ച് കൊണ്ട് സമൂഹത്തിൽ ഒരു നല്ല മാറ്റം ഉണ്ടാക്കാൻ സാധിക്കുമെന്ന് ആരോൺ വിശ്വസിക്കുന്നു.

കോഡിങ്, ടെക്നോളജി, ഗെയിം ഡെവലൊപ്മെന്റ് തുടങ്ങിയവയുമായി ബന്ധപ്പെട്ടുള്ള ലേഖനങ്ങളും ടെക് പ്രേമികൾക്ക് വളരെയധികം സഹായകരമാണ്. സംശയങ്ങൾ ചോദിക്കാനും, ആരോണുമായി ബന്ധപ്പെടാനുമുള്ള ഓപ്ഷനുകൾ വെബ്സൈറ്റിൽ ലഭ്യമാണ്.

പല ഗെയിമുകളുടെയും കോഡുകൾ , വിവരണസഹിതം നൽകുന്നത് കൊണ്ട്, തുടക്കക്കാർക്ക് ഇത് വളരെ സൗകര്യമാണ്. അഞ്ചാം ക്ളാസിൽ പഠിക്കുന്ന ആരോണിന്റെ ഇളയ സഹോദരി, ഐറീൻ പുത്തലത്തും വെബ്സൈറ്റ് ഡെവലൊപ്മെന്റിന്റെ കാര്യത്തിൽ ചേട്ടന്റെ കൂടെയുണ്ട്.

ട്രോൾ ഹണ്ടേഴ്സ് എന്ന നെറ്റ്ഫ്ലിക്സ് ഷോയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടുകൊണ്ട് , ഒരു പുതിയ ഗെയിമിൻറെ പണിപ്പുരയിലാണ് ആരോണിപ്പോൾ. ഇതിന്റെ വിശദശാംശങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്.

tec news
Advertisment