Advertisment

ജർമ്മനിയിൽ അപകടത്തിൽ മരണമടഞ്ഞ എബിൻ ജോ ഏബ്രഹാമിന്റെ (26 ) സംസ്ക്കാരം ശനിയാഴ്ച

author-image
സാബു മാത്യു
Updated On
New Update

publive-image

Advertisment

തൊടുപുഴ : ജർമ്മനിയിൽ തടാകത്തിൽ നീന്തുന്നതിനിടയിൽ മുങ്ങിമരിച്ച  തൊടുപുഴ സ്വദേശിയായ യുവാവിന്‍റെ സംസ്കാരം ശനിയാഴ്ച.

തൊടുപുഴ മാർക്കെറ്റ് റോഡിൽ വൈക്കം ബ്രദേഴ്‌സ് കയറുകട നടത്തുന്ന മുതലക്കോടം കുന്നംതട്ടയിൽ ടി ജെ ഏബ്രഹാമിന്റെ മകൻ എബിൻ ജോ ഏബ്രഹാമിന്റെ (26 ) സംസ്ക്കാരം ശനിയാഴ്ച ഉച്ചകഴിഞ്ഞു 2.30 നു മുതലക്കോടം സെനറ്റ് ജോർജ് ഫൊറോനാ പള്ളിയിൽ നടക്കും . വെള്ളിയാഴ്ച രാത്രിയോടെ മൃതദേഹം വസതിയിൽ എത്തിക്കും .

ഞായറാഴ്ചയായിരുന്നു മരണം സംഭവിച്ചത് . വാഴക്കുളം വിശ്വജ്യോതി കോളേജിൽ നിന്നും ബി ടെക് പൂർത്തിയാക്കിയ എബിൻ രണ്ടര വർഷമായി ജർമ്മനിയിലാണ് . മാതാവ് ബീന മുഹമ്മ വള്ളാപ്പാട്ടിൽ കുടുംബാംഗമാണ്.

സഹോദരൻ: അലക്സ്‌ ജോ എബ്രഹാം (വിപ്രോ ,കാക്കനാട് )

idukki
Advertisment