Advertisment

റിയാദില്‍ വാഹന അപകടത്തില്‍ നെയ്യാറ്റിൻകര വെള്ളറട സ്വദേശി മരണപെട്ടു.

author-image
admin
New Update

റിയാദ് : റിയാദിലെ  റൗദയിൽ ഉണ്ടായ വാഹനാപകടത്തില്‍  നെയ്യാറ്റിൻകര വെള്ളറട സ്വദേശി കൊടുവറത്തല വീട്ടിൽ ശശികുമാർ ( 53) മരണപെട്ടു . ഇന്നലെ വൈകീട്ടാണ് അപകടമുണ്ടായത് 22 വർഷമായി റിയാദിൽ കർട്ടൻ കടയിലെ തൊഴിലാളിയായിരുന്നു.

Advertisment

publive-image

കര്‍ട്ടന്‍ സാമഗ്രികളുമായി പോകുന്ന വഴിയില്‍ വണ്ടിയില്‍ നിന്ന് സാധനങ്ങള്‍ റോഡില്‍ വീണത്‌ സൈഡില്‍ വന്നിരുന്ന സൗദി പൗരന്‍ വിളിച്ചുപറഞ്ഞതനുസരിച്ച് പെട്ടന്ന് വണ്ടി നിര്‍ത്തി റോഡ്‌ ക്രോസ് ചെയ്യുമ്പോഴാണ് അപകടം ഉണ്ടായത് .ആശുപത്രിയില്‍ എത്തിച്ചെങ്കിലും വഴിമദ്ധ്യേ മരണം സംഭവിക്കുകയായിരുന്നു.

നിർധന കുടുംബത്തിൽപ്പെട്ട ശശികുമാറിന്  ഭാര്യയും രണ്ടു മക്കളും ആണ് ഉള്ളത്  മൃതദേഹം  നാട്ടിൽ  കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങള്‍ക്കായി   സുഹൃത്തുക്കളും കമ്പനിയും സജീവമായി രംഗത്തുണ്ട്.

Advertisment