Advertisment

'മോഡിക്ക് ജയ് വിളിച്ചാല്‍ പത്മശ്രീ കിട്ടും', അഡ്‌നാന്‍ സമിക്ക് പുരസ്‌കാരം നല്‍കിയതിനെ വിമര്‍ശിച്ച് എന്‍.സി.പി.

New Update

മുംബൈ: പാക്ക് വംശജനായ ഗായകന്‍ അഡ്‌നാന്‍ സമിക്കു പത്മശ്രീ പുരസ്‌കാരം നല്‍കിയതിനെ വിമര്‍ശിച്ച് എന്‍.സി.പി. 'ജയ് മോദി' എന്നു മന്ത്രിക്കുന്ന ഏതു പാക്കിസ്ഥാനിക്കും ഇന്ത്യന്‍ പൗരത്വം ലഭിക്കുമെന്നാണ് മഹാരാഷ്ട്ര മന്ത്രിയും എന്‍.സി.പി വക്താവുമായ നവാബ് മാലിക്കിന്റെ ആരോപണം.

Advertisment

publive-image

130 കോടി ഇന്ത്യക്കാരെ അപമാനിക്കുന്നതാണിത്. പൗരത്വ ഭേദഗതി നിയമം, പൗര രജിസ്റ്റര്‍, ജനസംഖ്യാ റജിസ്റ്റര്‍ തുടങ്ങിയ വിഷയങ്ങളിലെ ചോദ്യങ്ങള്‍ നേരിടുന്ന കേന്ദ്ര സര്‍ക്കാരിനു ക്ഷീണം മറയ്ക്കാനുള്ള നീക്കമാണിതെന്നും എന്‍.സി.പി ആരോപിച്ചു.

അതേസമയം, 2016 മുതല്‍ ഇന്ത്യന്‍ പൗരനാണ് സമി. പാക്ക് നാവികസേനാ ഉദ്യോഗസ്ഥന്റെ മകനായി ലണ്ടനില്‍ ജനിച്ച സമി, 2015 ലാണ് ഇന്ത്യന്‍ പൗരത്വത്തിന് അപേക്ഷ നല്‍കിയത്. തൊട്ടടുത്ത വര്‍ഷം ജനുവരിയില്‍ പൗരത്വം ലഭിച്ചു.

മഹാരാഷ്ട്രയാണ് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പത്മശ്രീ പട്ടികയില്‍ അഡ്‌നാന്‍ സമിയുടെ സ്വദേശമായി ചേര്‍ത്തിരിക്കുന്നത്. സമിക്ക് പത്മശ്രീ നല്‍കിയതിനെ കോണ്‍ഗ്രസും മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനയും എതിര്‍ത്തിരുന്നു.

singer padmashree adnan sami
Advertisment