ഡല്‍ഹി: ലഡാക്കിലെ ചൈനയുടെ പ്രകോപനത്തിന് പിന്നാലെ ഇന്ത്യയില്‍ ടിക് ടോക്ക്, പബ്ജി, തുടങ്ങി നിരവധി ചൈനീസ് ആപ്പുകള്‍ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചിരുന്നു. ഇന്ത്യയിലെ കോടിക്കണക്കിന് വരുന്ന മൊബൈൽ-ഇന്റർനെറ്റ് ഉപഭോക്താക്കളുടെ സുരക്ഷയ്ക്ക് വേണ്ടിയുള്ള നടപടിയാണിതെന്നും സൈബർ ലോകത്ത് ഇന്ത്യയുടെ സുരക്ഷ ഉറപ്പാക്കുകയാണ് നിരോധനത്തിലൂടെ ലക്ഷ്യമിടുന്നതെന്നും ചൈനീസ് ആപ്പുകളുടെ നിരോധനത്തിലൂടെ കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു .
/sathyam/media/post_attachments/bZlsMdbM7zweQXnMvIhv.jpg)
എന്നാല്‍ സര്‍ക്കാര്‍ ഈ ആപ്പുകള്‍ നിരോധിച്ചിട്ടും പബ്ജി , ടിക് ടോക്ക് ആരാധകര്‍ വളഞ്ഞ വഴികളിലൂടെ വീണ്ടും ഇവ ഉപയോഗിച്ചു പോന്നു.നിരോധിച്ച ആപ്പുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് പിഴ ചുമത്തുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. ടിക് ടോക്, പബ്ദി, യുസി ബ്രൗസര്‍ തുടങ്ങി നിരോധിച്ച ആപ്പുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് പിഴയോ ശിക്ഷയോ ഇല്ലെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്.
അതെസമയം ,വിവരസാങ്കേതിക നിയമത്തിലെ സെക്ഷന്‍ 69 എ പ്രകാരം അംഗീകരിച്ച ഇടനിലക്കാര്‍ക്ക് ഉത്തരവ് പാലിക്കുന്നതില്‍ വീഴ്ച്ച വരുത്തിയാല്‍ പിഴ ചുമത്തുമെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.