Advertisment

വാശിയേറിയ ചുവടുകളുമായി അഹാനയും സഹോദരിമാരും, വൈറലായി 'അഹാദിഷിക' സഹോദരിമാരുടെ വിഡിയോ

author-image
ഫിലിം ഡസ്ക്
Updated On
New Update

സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലായിരിക്കുകയാണ് 'അഹാദിഷിക' സഹോദരിമാരുടെ നൃത്ത വിഡിയോ.  ‘പിംഗാ ഗ പോരി’ എന്ന ഹിറ്റ് ഗാനത്തിനാണ് അഹാനയും സഹോദരിമാരായ ദിയ, ഇഷാനി, ഹൻസിക എന്നിവരും ചുവടുവച്ചത്. നടൻ കൃഷ്ണകുമാർ തന്റെ യൂട്യൂബ് ചാനലിലാണ് മക്കളുടെ പുതിയ നൃത്തവിഡിയോ ഷെയർ ചെയ്തത്.

Advertisment

വിഡിയോ പുറത്തുവന്നതിന് പിന്നാലെ നാല് പേരിൽ ആരാണ് കൂടുതൽ മികച്ചതായി നൃത്തം ചെയ്തിരിക്കുന്നത് എന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് ആരാധകര്‌‍. ഇഷാ‌നി കൂടുതൽ ആസ്വദിച്ച് നൃത്തം ചെയ്തു എന്ന് ഒരുകൂട്ടർ പറയുമ്പോൾ മറ്റൊരു വിഭാ​ഗമാകട്ടെ ദിയയുടെ സ്റ്റൈലിന്റെ ആരാധകരാണ്.

താൻ അധികം അവതരിപ്പിച്ചിട്ടില്ലാത്ത സ്റ്റൈൽ ആയിട്ടും ഹൻസിക തകർത്തു എന്നാണ് മറ്റുചിലർ പറയുന്നത്. അഹാനയെ പെർഫെക്ഷനിസ്റ്റ് എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. എന്തുതന്നെയായാലു നാൽവർ സംഘത്തിന്റെ വിഡിയോ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു.

ഡാർക്ക് പിങ്കും പേസ്റ്റൽ ​ഗ്രീനും ചേർന്ന വേഷമാണ് ഇവർ തിരഞ്ഞെടുത്തത്. വിഡിയോയ്ക്ക് നീളം കുറഞ്ഞുപോയതിന്റെ നിരാശയാണ് ആരാധകർ അറിയിക്കുന്നത്.

ahana viral video
Advertisment