Advertisment

എയര്‍ ഇന്ത്യ അടച്ചു പൂട്ടുന്നു, കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു

New Update

നഷ്ടത്തിലേക്കു കൂപ്പുകുത്തിയ എയര്‍ ഇന്ത്യ അടച്ചുപൂട്ടുന്നു. രണ്ടോ മൂന്നോ മാസത്തിനുള്ളില്‍ ഈ ഉത്തരവ് കേന്ദ്ര സര്‍ക്കാരില്‍നിന്ന് ഉണ്ടാകുമെന്നാണ് സൂചന.

Advertisment

publive-image

ആറായിരം കോടി കടബാദ്ധ്യതയിലും 8,556.35 കോടി നഷ്ടത്തിലുമായ എയര്‍ ഇന്ത്യയെ രക്ഷിക്കാനുള്ള അവസാനത്തെ ശ്രമവും പരാജയപ്പെട്ടിരുന്നു. കാലത്തിനൊത്ത് മാറാത്തതാണ് രാജ്യത്തിന്റെ സ്വന്തം വിമാന സര്‍വീസായ എയര്‍ ഇന്ത്യയെ യാത്രക്കാര്‍ തള്ളിക്കളഞ്ഞത്. അതേസമയം, സ്വകാര്യ വിമാന കമ്പനികളെല്ലാം ലാഭത്തിലാണ്.

എയര്‍ ഇന്ത്യയെ വില്‍ക്കാനുള്ള കേന്ദ്രത്തിന്റെ ശ്രമവും വിഫലമായി. രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ വിമാന കമ്പനിയായ 'ഇന്‍ഡിഗോ'യും അബുദാബി ആസ്ഥാനമായ 'ഇത്തിഹാദും' എയര്‍ ഇന്ത്യ വാങ്ങാന്‍ കേന്ദ്ര സര്‍ക്കാരുമായി പലവട്ടം ചര്‍ച്ച നടത്തിയെങ്കിലും അവരും പിന്തിരിഞ്ഞു. വില്‍പ്പന നടക്കാതെ വന്നപ്പോള്‍ ഓഹരികള്‍ വില്‍ക്കാനായി ശ്രമം. ഇതിനായി ലണ്ടനിലും സിംഗപ്പൂരിലും റോഡ് ഷോ നടത്തിയെങ്കിലും അതിലും ഉദ്ദേശിച്ച ഫലം കണ്ടില്ല. ഈ സാഹചര്യത്തില്‍ എയര്‍ ഇന്ത്യ പൂട്ടുകയേ വഴിയുള്ളൂ എന്ന നിലപാടിലാണ് കേന്ദ്ര സര്‍ക്കാര്‍.

അതേസമയം, എയര്‍ ഇന്ത്യയുടെ മറ്റൊരു സഹോദര സ്ഥാപനമായ എയര്‍ ഇന്ത്യ എക്‌സ് പ്രസ് ലാഭത്തിലാണ്. 500 കോടി രൂപയുടെ ലാഭം നടപ്പ് സാമ്പത്തിക വര്‍ഷം ഉണ്ടാകുമെന്നാണ് എയര്‍ എന്ത്യ എക്‌സ് പ്രസ് അധികാരികള്‍ പറയുന്നത്. എയര്‍ ഇന്ത്യ ജീവനക്കാരുടെ ശമ്പളം മാസങ്ങളായി മുടങ്ങിയിരിക്കുകയാണ്. ജീവനക്കാര്‍ക്കെല്ലാം കൂടി ശമ്പളം നല്‍കാന്‍ പ്രതിമാസം 300 കോടിയാണ് വേണ്ടത്. 50 കോടി രൂപ ശമ്പളയിനത്തില്‍ കുടിശിക കിട്ടാനുണ്ടെന്ന് കാണിച്ച് എയര്‍ ഇന്ത്യ പൈലറ്റുമാര്‍ കോടതിയെ സമീപിച്ചിരിക്കുകയാണ്.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം എയര്‍ ഇന്ത്യയുടെ നഷ്ടം 4000 കോടിയായിരുന്നെങ്കില്‍ ഇപ്പോള്‍ ഇരട്ടിയിലധികമായി. സര്‍വീസുകള്‍ പലതും വെട്ടിക്കുറച്ചു. എ 320 വിമാനത്തിലെ 12 എയര്‍ ബസുകള്‍ അറ്റകുറ്റപണിക്കായി നിലത്ത് കിടക്കാന്‍ തുടങ്ങിയിട്ട് കാലം കുറേയായി. ഇവയുടെ പണി തീര്‍ക്കണമെങ്കില്‍ പുതിയ എന്‍ജിനുകള്‍ സ്ഥാപിക്കണം. ഇതിന് മൊത്തം 1100 കോടി വേണമെന്നാണ് കണക്കാക്കുന്നത്. നഷ്ടത്തിലോടുന്ന എയര്‍ ഇന്ത്യയെ രക്ഷിക്കാന്‍ ഇത്രയും പണം ചെലവഴിച്ചാല്‍ രക്ഷപ്പെടുമെന്ന് ഉറപ്പില്ലാത്തതിനാല്‍ ഈ വിമാനങ്ങളുടെ സര്‍വീസ് നിര്‍ത്തി.

air india shttig down
Advertisment