Advertisment

ബി.ജെ.പിയുമായി കൈകോര്‍ക്കാന്‍ ശരദ് പവാര്‍ അജിത് പവാറിന് അനുമതി നല്‍കിയിരുന്നു ;  കളിച്ചത് പവാര്‍ തന്നെ 

New Update

മുംബൈ : മഹാരാഷ്ട്രയില്‍ ബി.ജെ.പിയുമായി കൈകോര്‍ക്കാന്‍ എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാര്‍ അജിത് പവറിന് സമ്മതം നല്‍കിയിരുന്നു. 'എന്‍.സി.പിയുടെ പാര്‍ലമെന്ററി ബോര്‍ഡ് നേതാവാണ് അജിത് പവാര്‍, ശരദ് പവാറിന്റെ അനുമതിയില്ലാതെ എന്‍.സി.പിയുടെ കാര്യത്തില്‍ അജിത് പവാര്‍ തീരുമാനമെടുക്കില്ലെന്നും ഔദ്യോഗിക വൃത്തങ്ങള്‍ സൂചിപ്പിച്ചു.

Advertisment

publive-image

ബി.ജെ.പി അധികാരത്തിലെത്തുന്നത് തടയാന്‍ സഖ്യം കെട്ടിപ്പടുക്കാന്‍ കോണ്‍ഗ്രസും എന്‍.സിഴപിയും ശിവസേനയും നടത്തിയ ശ്രമങ്ങള്‍ക്ക് വലിയ തിരിച്ചടിയായാണ് എന്‍.സി.പി ബി.ജെ.പിയുമായി കൈകോര്‍ത്തത്തത്.

കോണ്‍ഗ്രസും എന്‍.സിപി.യും ശിവസേനയും തമ്മിലുള്ള ചര്‍ച്ചകള്‍ വെള്ളിയാഴ്ച അവസാനഘട്ടത്തിലെത്തിയ സമയത്താണ് ഈ നീക്കം. സഖ്യസര്‍ക്കാരിന്റെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ശിവസസേനാ മേധാവി ഉദ്ധവ് താക്കറെയുടെ കാര്യത്തില്‍ സമവായമുണ്ടായെന്ന് ശരദ് പവാര്‍ അവകാശപ്പെട്ടിരുന്നു.

മുഖ്യമന്ത്രിയുടെ സ്ഥാനം തിരിക്കുന്നതിലും കാബിനറ്റ് സ്ഥാനങ്ങള്‍ തുല്യമായി പങ്കിടുന്നതിലും സഖ്യകക്ഷിയായ ശിവസേന ഉറച്ചുനിന്നതിനാല്‍ സര്‍ക്കാരുണ്ടാക്കാമെന്ന് അവകാശപ്പെടാന്‍ ബി.ജെ.പിക്ക് കഴിഞ്ഞില്ല. സര്‍ക്കാരുണ്ടാക്കാനുള്ള വഴികള്‍ അന്വേഷിക്കുന്നതിനായി ശിവസേന ബി.ജെ.പിയുമായി പിരിഞ്ഞു.

മൂന്നാമത്തെ വലിയ കക്ഷിയായ എന്‍.സി.പിയെ ഗവര്‍ണര്‍ ക്ഷണിച്ചിരുന്നു. 288 അംഗ നിയമസഭയില്‍ ബി.ജെ.പി 105 സീറ്റുകളും ശിവസേന 56, എന്‍.സി.പി 54, കോണ്‍ഗ്രസ് 44 ഉം സീറ്റുകളും നേടി

Advertisment