Advertisment

അൽജസീറയിലെ മാധ്യമ പ്രവർത്തകരുടെ ഫോൺ ഹാക്ക് ചെയ്തു; വെളിപ്പെടുത്തലുമായി കാനഡ സിറ്റിസണ്‍ ലാബിലെ ഗവേഷകര്‍

New Update

ഖത്തര്‍: ഇസ്രയേല്‍ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന രഹസ്യാന്വേഷണ ഏജന്‍സി ഗ്രൂപ്പ് വികസിപ്പിച്ചെടുത്ത ചാര സോഫ്റ്റ്‌വേര്‍ ഉപയോഗിച്ച് അല്‍ജസീറയിലെ നിരവധി മാധ്യമപ്രവര്‍ത്തകരുടെ ഐ ഫോണുകള്‍ ഹാക്ക് ചെയ്തു.

Advertisment

publive-image

കാനഡ ആസ്ഥാനമായുള്ള സിറ്റിസണ്‍ ലാബിലെ ഗവേഷകരാണ് വെളിപ്പെടുത്തൽ നടത്തിയത്. ഈ വര്‍ഷം ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ അല്‍ ജസീറയിലെ മാധ്യമപ്രവര്‍ത്തകര്‍, പ്രൊഡ്യൂസര്‍മാര്‍, അവതാരകര്‍, എക്‌സിക്യൂട്ടീവുകള്‍ തുടങ്ങിയവരുടെ ഫോണുകൾ ഹാക്ക് ചെയ്യാന്‍ സര്‍ക്കാര്‍ എന്‍എസ്ഒ ഗ്രൂപ്പിന്റെ പെഗാസസ് സ്‌പൈവെയര്‍ ഉപയോഗിച്ചെന്നാണ് റിപ്പോര്‍ട്ടിലുള്ളത്.

അല്‍ജസീറയ്ക്കു പുറമെ ലണ്ടന്‍ ആസ്ഥാനമായുള്ള അല്‍ അറബി ടിവിയിലെ മാധ്യമപ്രവര്‍ത്തകന്റെ സ്വകാര്യ ഫോണും ഹാക്ക് ചെയ്യപ്പെട്ടതായി ഗവേഷകര്‍ അറിയിച്ചു. ഐഫോണുകളില്‍ ‘കിസ്‌മെറ്റ് എന്ന് വിളിക്കുന്ന ഒരു ചാര ശൃംഖല ഉപയോഗിച്ച് ഫോണുകള്‍ ഹാക്ക് ചെയ്‌തെന്നാണ് പഠനം നടത്തിയവര്‍ പറയുന്നത്.

2019 ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയാണ് ഇത്തരത്തില്‍ ഹാക്ക് ചെയ്തതെന്നാണ് നിഗമനമെന്ന് ഇന്റര്‍ ഡിസിപ്ലിനറി ലബോറട്ടറി അടിസ്ഥാനമാക്കിയുള്ള സിറ്റിസണ്‍ ലാബിലെ ഗവേഷകര്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ഇസ്രയേലി സ്‌പൈവെയര്‍ നിര്‍മ്മാതാവ് വാട്‌സ്ആപ്പില്‍ പെഗാസസ് ഉപയോഗിച്ച് സെലിബ്രിറ്റികള്‍ ഉള്‍പ്പെടെ 1,400ഓളം പേരുടെ രഹസ്യം ചോര്‍ത്തിയതിനു എന്‍എസ്ഒ ഗ്രൂപ്പ് നിലവില്‍ ഫേസ്ബുക്കിന്റെ നിയമനടപടി നേരിടുകയാണ്.

al jazeera
Advertisment