Advertisment

എഴുത്തും വായനയും നിയമവും കൊമ്പുകോർക്കുന്ന ആലപ്പുഴ ! ഷാനിമോൾ ഉസ്മാൻ, രാധാകൃഷ്ണൻ, ആരിഫ് - മൂന്നുപേരും ഒന്നിനൊന്നു മെച്ചം ! കായല്‍നാട്ടില്‍ മത്സരം കടുക്കുകയാണ് . . .

New Update

ആലപ്പുഴ : ആലപ്പുഴയിലെ സ്ഥാനാര്ഥിത്വത്തെ വിലയിരുത്തുമ്പോൾ രാധാകൃഷ്ണന്റെ പിഎസ്‌സി ഉദ്യോഗ പരിചയമോ, ആരിഫിന്റെ രാഷ്ട്രീയ നിയമസഭാ, നിയമ പരിചയമോ ആണോ കൂടുതൽ മുൻപന്തിയിൽ അതോ കേരളത്തിലെ നിരവധി വനിതാ സംരക്ഷണം ഉള്‍പ്പെടെയുള്ള സാമൂഹിക, രാഷ്ട്രീയ പ്രശനങ്ങൾക്കു വേണ്ടി വാദ മുഖത്ത് നിറഞ്ഞു നിൽക്കുന്ന ഷാനിമോൾ ആണോ?

Advertisment

publive-image

മത ന്യൂനപക്ഷ പരിഗണനകൾ വച്ച് മൂന്നു മുന്നണികളും സ്ഥാനാർത്ഥികളെ നിശ്ചയിച്ചിരിയ്ക്കുന്നു. രാധാകൃഷ്ണൻ പിന്നോക്ക സമുദായത്തിൽ നിന്നും സ്വപ്രയത്നത്തിലൂടെ ജീവിതം കരുപിടിപ്പിച്ച വ്യക്തി , എഴുത്തുകാരൻ, പ്രസിദ്ധീകരണ മേഖലയിൽ അംഗീകാരങ്ങൾ നേടിയ ആൾ.

ആരിഫ് നിയമജ്ഞൻ, എംഎൽഎ, രാഷ്ട്രീയ പൊതു പ്രവർത്തകൻ എന്നീനിലയിൽ പ്രസിദ്ധൻ. ഷാനിമോൾ കോണ്‍ഗ്രസ് പ്രസ്ഥാനത്തിലൂടെ സാമൂഹിക രാഷ്ട്രീയ സമകാലിക സംഭവങ്ങളും ആയി പ്രവർത്തിച്ചും, പ്രതികരിച്ചും എന്നും ഇപ്പോഴും നിരന്തര പോരാട്ടത്തിന്റെ പ്രതീകം.

ഏതു തിരക്കിനിടയിലും നിരവധി പുസ്തകങ്ങൾ വായിക്കുകയും, ഇന്ത്യയിലെ ജനങ്ങളെയും, അവരുടെ അവസ്ഥയെയും മനസ്സിലാക്കുകയും, ചരിത്രം പഠിയ്ക്കുകയും, ജീവിതത്തിൽ അത് പ്രാവർത്തികമാക്കി കാണിയ്ക്കണം എന്ന് നിശ്ചയ൦ ഉള്ള വനിത.

publive-image

എന്ത് കൊണ്ടും ഇന്നത്തെ സാമൂഹിക പ്രശ്നങ്ങളിൽ, വനിതകൾക്കും, കുട്ടികൾക്കും നേരെ ഉള്ള അക്രമങ്ങളിൽ, ക്രമസമാധാന പ്രശ്നങ്ങളിൽ മുഖം നോക്കാതെ വെളിച്ചത്തു സംസാരിയ്ക്കുന്ന, ശബ്ദം ഉയർത്തുന്ന ഒരു വ്യക്തിയാണ് ആലപ്പുഴയ്ക്ക് വേണ്ടത്.

പ്രളയാനന്തര ആലപ്പുഴയുടെ പ്രശ്നങ്ങൾ പുനരധിവാസം മാത്രമാണോ? ഇന്നും സ്വന്തം പെൺമക്കളും , ഓരോ കുടുംബത്തിലെ മുതിർന്നവരും പ്രായമായ സ്ത്രീകളും ആലപ്പുഴയുടെ പല ഭാഗങ്ങളിലും കഷ്ടത അനുഭവിയ്ക്കുക ആണ്. അവർക്കു വേണ്ടി സംസ്ഥാന തലത്തിലോ, കേന്ദ്ര തലത്തിലോ, ശബ്ദിയ്ക്കാൻ കഴിവുള്ള ഒരു വനിതയാണ് ആലപ്പുഴയെ പ്രതിനിധീകരിയ്ക്കേണ്ടത്.

ആലപ്പുഴയുടെ സാമൂഹിക പ്രശ്നങ്ങളോട് കൃത്യമായ ഇടപെടലുകൾക്ക് അത് കേരളം ഭരിയ്ക്കുന്ന രാഷ്ട്രീയക്കാരൻ ആകരുത് കേന്ദ്രത്തിലേയ്ക്കും വരേണ്ടതെന്ന് അഭിപ്രായം ഉള്ളവര്‍ കണ്ടേക്കാം . തോമസ് ചാണ്ടിയുടെ കൈയ്യേറ്റത്തിൽ നടപടി എടുക്കുന്നതിൽ വന്ന കാലതാമസം ആരും മറന്നിട്ടില്ല.

കഥകൾ എഴുതുന്നവർക്കോ, നിയമം പഠിച്ചവർക്കോ ആയിരിക്കില്ല ജീവിതങ്ങളെ കൂടുതൽ അറിയുവാൻ കഴിയുക. നിരവധി പ്രസിദ്ധീകരങ്ങൾ നിരന്തരമായി വായിച്ചും, പഠിച്ചും , സമകാലിക ജീവിതങ്ങളോട് സംവാദിയ്ക്കുന്നവർ ആണ് യഥാർത്ഥ ജന നേതാവ്.

വനിതകളുടെ നവോഥാനം മതിൽ പണിതും, ഒളിച്ചു കടത്തിയും അല്ല, മറിച്ചു അവരോടു ചേർന്ന് പ്രവർത്തിച്ചും, അവരെ അറിഞ്ഞും കൈപിടിച്ച് നയിക്കുന്നതിലൂടെ ആണ്. 70 കളിലെ കേരളം അല്ല ഇന്ന്. സാങ്കേതിക വിദ്യകൾ പുരോഗമിച്ച കാലത്തു കൈയ്യാലപുറത്തെ തേങ്ങപോലെ ആണ് ഇന്ന് യുവാക്കളും,യുവതികളും.

publive-image

മറ്റു ജില്ലകൾ പോലെ ആലപ്പുഴ ജില്ലയെ നമുക്ക് ഒരിയ്ക്കലും കാണുവാൻ പറ്റുന്ന ഒന്നല്ല. വികസനം പതിറ്റാണ്ടുകളിലൂടെ മാത്രം നടപ്പിലാക്കാൻ മാത്രം കഴിയുന്ന ജില്ല.വനിതകൾക്കും, സാധാരണക്കാർക്കും പ്രത്യേകം ശ്രദ്ധ ലഭിയ്‌ക്കേണ്ടതും, പരിഗണന ലഭിയ്‌ക്കേണ്ടതും ആയ ജില്ല.

ആ മണ്ഡലത്തിൽ നിന്നും വനിതകൾക്കും, കുട്ടികൾക്കും, സാധാരണക്കാർക്കും അവരുടെ പ്രശ്നങ്ങൾ തുറന്നു സംവാദിയ്ക്കാൻ കഴിയുന്ന ഒരു കഴിവുള്ള ഒരു വനിത തന്നെ പ്രതിനിധി ആയി വന്നാല്‍ അത് ആലപ്പുഴയുടെ ഭാഗ്യമായി കരുതുന്നവര്‍ ഏറെയാണ്‌ .

ele 19
Advertisment