Advertisment

ഔഷധങ്ങളുടെ കലവറ !; സൗന്ദര്യ സംരക്ഷണത്തിന് കറ്റാര്‍വാഴ

New Update

പച്ചക്കറികള്‍ നടുന്നതിനോടൊപ്പം വീട്ടില്‍ നിര്‍ബന്ധമായും വളര്‍ത്തേണ്ട ഔഷധസസ്യമാണ് കറ്റാര്‍വാഴ. സൗന്ദര്യ സംരക്ഷണത്തിനും നിരവധി രോഗങ്ങള്‍ക്കുമുള്ള പ്രതിവിധിയാണ് ഈ സസ്യം. ഔഷധങ്ങളുടെ കലവറ എന്നു വേണമെങ്കില്‍ കറ്റാര്‍ വാഴയെ വിശേഷിപ്പിക്കാം. നമ്മുടെ അടുക്കളത്തോട്ടത്തില്‍ എളുപ്പത്തില്‍ വളര്‍ത്താവുന്ന ചെടിയാണിത്. ഗ്രോബാഗിലും കറ്റാര്‍ വാഴ നന്നായി വളരും.

Advertisment

publive-image

നടുന്ന രീതി

ചട്ടിയിലോ പ്ലാസ്റ്റിക് ബാഗുകളിലോ കറ്റാര്‍ വാഴ നടാം. നഴ്‌സറികള്‍ തൈ ലഭിക്കും. ഇതില്‍ നിന്നും പൊട്ടിമുളക്കുന്ന ഭാഗം പറിച്ചു നട്ടും പുതിയ ചെടികള്‍ ഉണ്ടാകം. നീണ്ട ഇലകളാണ് കറ്റാര്‍വാഴയ്ക്ക് ഉണ്ടാകുക. വാഴയിലയോട് ചെറിയ സാമ്യമുള്ള ഈ ഇലകളുടെ ഉള്ളില്‍ കട്ടിയായി നിരു നിറഞ്ഞിരിക്കും. ശ്രദ്ധയോടെയുള്ള പരിപാലനം അത്യാവശ്യമാണ്. വെള്ളം കെട്ടിക്കിടാന്‍ ചെടി ചീഞ്ഞു പോകും. ചാണകപ്പൊടി ഇടയ്ക്കിട്ടു കൊടുത്താല്‍ നല്ല വലിപ്പമുള്ള ഇലകള്‍ ഉണ്ടാകും. വാണിജ്യ ആവശ്യത്തിനും വന്‍ തോതില്‍ കറ്റാര്‍വാഴ നടത്തി ലാഭം കൊയ്യുന്നവരുണ്ട്. വെള്ളം കെട്ടികിടാത്തതും എന്നാല്‍ നനയ്ക്കാന്‍ സൗകര്യമുള്ളതുമായ സ്ഥലങ്ങളില്‍ കറ്റാര്‍വാഴ കൃഷി ചെയ്യാം.

ഗുണങ്ങള്‍

കറ്റാര്‍വാഴയില്‍ അല്‍പ്പം നാരങ്ങ നീര് കൂടി ചേരുമ്പോള്‍ ഗുണം ഇരട്ടിയാവും. മുഖസൗന്ദര്യത്തിനും മുടി സൗന്ദര്യത്തിനും ഫലപ്രദമായി കറ്റാര്‍ വാഴ ഉപയോഗിക്കാം.

1. ബ്ലാക്ക്‌ഹെഡ്‌സ് പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കറ്റാര്‍ വാഴ നല്ലതാണ്. കറ്റാര്‍ വാഴയും നാരങ്ങ നീരും മിക്‌സ് ചെയ്ത് അതില്‍ അല്‍പ്പം പഞ്ചസാര ചേര്‍ത്ത് സ്‌ക്രബ്ബ് ചെയ്യാം. ഇത് ബ്ലാക്ക്‌ഹെഡ്‌സിനെ ഇല്ലാതാക്കും.

2. ശരീരത്തിലുണ്ടാകുന്ന ചൊറിച്ചിലും അലര്‍ജിയും മാറ്റാന്‍ കറ്റാര്‍വാഴ വളരെ നല്ലതാണ്. പ്രത്യേകിച്ച് മഞ്ഞു കാലങ്ങളിലുണ്ടാകുന്ന ഇത്തരത്തിലുള്ള എല്ലാ ചര്‍മ്മ പ്രശ്‌നങ്ങള്‍ക്കും കറ്റാര്‍വാഴ പരിഹാരം നല്‍കുന്നു.

3. അല്‍പം കറ്റാര്‍വാഴ ജ്യൂസ്, ഒലീവ് ഓയില്‍, തേന്‍ എന്നിവ മിക്‌സ് ചെയ്ത് തേച്ചു പിടിപ്പിച്ചാല്‍ നഖം പൊട്ടല്‍ മാറും.

4. വെളിച്ചെണ്ണ, തൈര്, കറ്റാര്‍വാഴ നീര് എന്നിവ മിക്‌സ് ചെയ്ത് പുരട്ടിയാല്‍ മുടി മിനുസമുള്ളതാകും.

5. കറ്റാര്‍ വാഴ നീരും നാരങ്ങാ നീരും ചേര്‍ത്ത് തലയില്‍ തേച്ച് അല്‍പ്പ സമയം കഴിഞ്ഞു കഴുകി കളഞ്ഞാല്‍ താരന്‍ നശിക്കും.

6. ദഹനപ്രശ്‌നങ്ങള്‍ക്ക് പരിഹാരമാണ് കറ്റാര്‍വാഴ. എന്നും രാവിലെ കറ്റാര്‍വാഴ ജ്യൂസ് കഴിയ്ക്കുന്നത് ശരീരത്തിലെ ടോക്‌സിനുകളെ പുറന്തള്ളാന്‍ സഹായിക്കും.

7. കറ്റാര്‍വാഴ ജ്യൂസ് എന്നും രാവിലെ കഴിക്കുന്നത് സന്ധിവേദനയും മറ്റു പ്രശ്‌നങ്ങളും പരിഹരിക്കും.

8. തുടര്‍ച്ചയായി മൂന്നു മാസം കറ്റാര്‍ വാഴയുടെ നീര് സേവിച്ചാല്‍ പ്രമേഹരോഗികളില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുന്നതായി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

10. ആര്‍ത്തവ സമയമുണ്ടാകുന്ന വയറു വേദന ശമിക്കാന്‍ കറ്റാര്‍വാഴ പോളയുടെ നീര്‍ അഞ്ചു മില്ലി മുതല്‍ 10 മില്ലി വരെ ദിവസേന രാവിലെയും വൈകുന്നേരവും കഴിക്കുന്നത് ഏറെ ഗുണം ചെയ്യും

health news aloe vera
Advertisment