Advertisment

ഇന്ത്യൻ വാഹന വിപണിയെ നയിച്ച് ഓൾട്ടോ, മറ്റാർക്കും അവകാശപ്പെടാനാവില്ല ഈ നേട്ടം! 

author-image
സത്യം ഡെസ്ക്
New Update

മാരുതി ഓൾട്ടോ, ഇന്ത്യൻ വാഹന വിപണിയിലെ ഏറ്റവും തലയെടുപ്പുള്ള പേരുകളിലൊന്നാണ്. ഒരു പക്ഷേ ഓൾട്ടോയെ കാണാത്ത അല്ലെങ്കിൽ ഒരിക്കലെങ്കിലും അതിൽ കയറാത്തവർ കുറവായിരിക്കും. മാരുതി 800 എന്ന ഇന്ത്യക്കാരുടെ സ്വന്തം കാറിന് പിൻഗാമിയായി എത്തി 800നെ പോലെ വിജയമായി മാറിയ കാറാണ് ഓൾട്ടോ.

Advertisment

publive-image

2000 ലാണ് മാരുതി സുസുക്കി ഓൾട്ടോയെ ഇന്ത്യൻ വിപണിയിലെത്തിക്കുന്നത്. നാലു വർഷത്തിന് ശേഷം ഓൾട്ടോ ഇന്ത്യയിൽ ഏറ്റവും വിൽപനയുള്ള കാറായി മാറി. തുടർന്നിങ്ങോട് 2020 വരെയുള്ള പതിനാറു വർഷങ്ങൾ ഓൾട്ടോയുടെ സ്ഥാനം മറ്റാർക്കും സ്വന്തമാക്കാൻ സാധിച്ചിട്ടില്ല.

ഉപയോഗക്ഷമതയും ഇന്ധനക്ഷമതയും ചെറിയ രൂപവുമാണ് ഓൾട്ടോയെ നമ്മുടെ പ്രിയ വാഹനമാക്കി മാറ്റിയത് എന്നാണ് കരുതുന്നത്. പുറത്തിറങ്ങി എട്ടാം വർഷം വിൽപന ആദ്യ പത്തുലക്ഷ പിന്നിട്ടു. നാലുവർഷങ്ങൾക്ക് ശേഷം 2012 ൽ 20 ലക്ഷവും 2016 ൽ 30 ലക്ഷം മാർക്കും മാരുതി ഓൾട്ടോ പിന്നിട്ടു. ആദ്യമായി കാർ വാങ്ങുന്ന ‌ഇന്ത്യയിലെ 76 ശതമാനം ഓൾട്ടോയാണ് തിരഞ്ഞെടുക്കുന്നത് എന്നാണ് മാരുതി സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ്ങ് മേധാവി ശശാങ്ക് ശ്രീവാസ്തവ അഭിപ്രായപ്പെടുന്നത്.

auto news maruti alto
Advertisment