Advertisment

ഡല്‍ഹിയില്‍ അമിത് ഷായ്ക്കും 'ആപ്പി'നും ആശങ്ക

New Update

ന്യൂഡല്‍ഹി: അഭിമാന പോരാട്ടമായി ബി.ജെ.പി വിലയിരുത്തുന്ന ഡല്‍ഹി തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് അവസാനിച്ചു. പോളിംഗ് ശതമാനം റെക്കോര്‍ഡിലെത്തിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി നിര്‍ദേശിച്ചിട്ടും അതുണ്ടായില്ല.

Advertisment

publive-image

കുറഞ്ഞ പൊളി,ഗ് നിരക്ക് ആം ആദ്മി- കോണ്‍ഗ്രസ്- ബി.ജെ.പി പാര്‍ട്ടികളെ ആശങ്കപ്പെടുത്തുന്നുണ്ട്. എന്നാല്‍, എക്സിറ്റ് പോള്‍ ഫലങ്ങളിലെ കണക്കുകള്‍ ഒപ്പം നിന്നത് അരവിന്ദ് കെജ്രിവാളിന് ആശ്വാസം പകരുന്നുണ്ട്.

കുറഞ്ഞ പോളിംഗ് ശതമാനത്തിന് പിന്നാലെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ ആം ആദ്മിക്ക് അനുകൂലമായതോടെ ആഭ്യന്തരമന്ത്രി അമിത് ഷായുടെ അധ്യക്ഷതയില്‍ ബി.ജെ.പിയും യോഗം ചേര്‍ന്നു. ബി.ജെ.പി അധ്യക്ഷന്‍ ജെ.പി. നഡ്ഡയും നിര്‍ണായക യോഗത്തില്‍ പങ്കെടുത്തു.

ഡല്‍ഹിയില്‍ തിരിച്ചടിയുണ്ടാകുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് യോഗം നടന്നത്. എന്നാല്‍, ലോക്സഭ തെരഞ്ഞെടുപ്പില്‍ പോളിംഗ് ശതമാനം കുറഞ്ഞ നിരക്കിലെത്തിയിട്ടും മിന്നും വിജയം സ്വന്തമാക്കാന്‍ സാധിച്ചതിന്റെ ആത്മവിശ്വാസം ബിജെപിക്കുണ്ട്.

ഡല്‍ഹി തെരഞ്ഞെടുപ്പിനെ തന്ത്രപൂര്‍വ്വം നേരിടുന്നതില്‍ പിഴവ് സംഭവിച്ചോ എന്ന വിലയിരുത്തുകയായിരുന്നു ബി.ജെ.പിയുടെ ലക്ഷ്യം. പൗരത്വ നിയമത്തിനെതിരെ പ്രതിഷേധം ശക്തമായ ഷഹീന്‍ബാഗില്‍ പോളിംഗ് ശതമാനം വര്‍ധിച്ചത് ബി.ജെ.പിയെ ആശങ്കപ്പെടുത്തുന്നുണ്ട്.

ഷഹീന്‍ ബാഗ് സമരത്തെ മുന്‍നിര്‍ത്തി ധ്രുവീകരണത്തിന് ലക്ഷ്യമിട്ട് വോട്ട് നേടാനായിരുന്നു ബി.ജെ.പി നീക്കം. ഈ ശ്രമവും പരാജയപ്പെട്ടുവെന്നാണ് പാര്‍ട്ടി വിലയിരുത്തുന്നത്. ആം ആദ്മി പാര്‍ട്ടിക്ക് വ്യക്തമായ ആധിപത്യമുള്ള ഡല്‍ഹിയില്‍ പോളിങ് ശതമാനം കുറയുന്നത് ബിജെപിക്ക് തിരിച്ചടിയാകുമെന്ന സൂചനകളാണ് പുറത്തുവരുന്നത്.

എക്സിറ്റ് പോള്‍ ഫലങ്ങള്‍ അനുകൂലമായിട്ടും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ യോഗം വിളിച്ചു. സമൂഹമാധ്യമങ്ങളിലും പുറത്തും ശക്തമായ പ്രചാരണം നടത്തിയിട്ടും പോളിങ് ശതമാനം 60 ശതമാനത്തില്‍ ഒതുങ്ങിയതാണ് ആം ആദ്മി പാര്‍ട്ടിയില്‍ സമ്മര്‍ദ്ദമുണ്ടാക്കുന്നത്.

എന്നാല്‍ പോളിങ് ശതമാനം കുറഞ്ഞതില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും ഭരണവിരുദ്ധവികാരം ഇല്ലെന്നുമാണ് എഎപി ഒരു വിഭാഗം വ്യക്തമാക്കുന്നത്. എക്സിറ്റ് പോള്‍ ഫലങ്ങള്‍ അനുകൂലമായതിന്റെ ആത്മവിശ്വാസത്തിലാണ് പാര്‍ട്ടി. മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളിലെ റെക്കോര്‍ഡ് വോട്ടിങ് ശതമാനം നേട്ടമാകുമെന്നാണ് ആം ആദ്മിയുടെ വിശ്വാസം.

delhi election amit shah kejriwal
Advertisment