സ്ത്രീകള്‍ക്ക് തൊഴിലില്‍ 33 ശതമാനം സംവരണം, സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഏഴാം ശമ്പളക്കമ്മിഷന്‍ നടപ്പാക്കും; ബംഗാളില്‍ വാഗ്ദാനങ്ങളുമായി അമിത് ഷാ; ഇത് ബംഗാളിനെ 'സോണാര്‍ ബംഗ്ലാ' ആക്കാനുള്ള ബിജെപിയുടെ പോരാട്ടമെന്നും പ്രഖ്യാപനം

New Update

publive-image

Advertisment

കൊല്‍ക്കത്ത: മമതാ ബാനര്‍ജി സര്‍ക്കാരിനെ നീക്കം ചെയ്ത് ബിജെപിയെ അധികാരത്തിലെത്തിക്കുക എന്നുള്ളതല്ല തങ്ങളുടെ ലക്ഷ്യമെന്നും ബംഗാളിനെ 'സോണാര്‍ ബംഗ്ലാ' ആക്കാനുള്ള പോരാട്ടമാണിതെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.

പശ്ചിമബംഗാളിന്റെ സാഹചര്യങ്ങളില്‍, സംസ്ഥാനത്തെ ദരിദ്രരുടെ അവസ്ഥയിൽ, സംസ്ഥാനത്തെ സ്ത്രീകളുടെ അവസ്ഥയിൽ മാറ്റം കൊണ്ടുവരിക എന്നുളളതാണ് ഞങ്ങളുടെ ലക്ഷ്യം', - ബംഗാളിൽ ബിജെപി നടത്തുന്ന പരിവർത്തൻ യാത്രയിൽ പങ്കെടുത്ത് സംസാരിക്കുകയായുരുന്നു അദ്ദേഹം.

ബി.ജെ.പി.സർക്കാർ അധികാരത്തിൽ വരികയാണെങ്കിൽ സ്ത്രീകൾക്ക് തൊഴിലിൽ 33 ശതമാനം സംവരണം നൽകും. സർക്കാർ ജീവനക്കാർക്ക് ഏഴാം ശമ്പളക്കമ്മിഷൻ നടപ്പാക്കും. ഉംപുന്‍ ദുരിതാശ്വാസ സഹായനിധിയുമായി ബന്ധപ്പെട്ടുയർന്ന അഴിമതി ആരോപണങ്ങൾ അന്വേഷിക്കുമെന്നും അമിത് ഷാ പറഞ്ഞു. ജയ് ശ്രീരാം, ഭാരത് മാതാ കീ ജയ് മുദ്രാവാക്യങ്ങളും പ്രസംഗത്തിനിടയിൽ അദ്ദേഹം ഉയർത്തി.

Advertisment