Advertisment

അമൃത് ഔഷധത്തോട്ടം പദ്ധതിയുമായി മുളന്തുരുത്തി വ്യാപാരിവ്യവസായി കോ-ഓപ്പറേറ്റീവ് സൊസൈറ്റി ..വരും തലമുറയ്ക്ക് ഔഷധസസ്യങ്ങളുടെ ഈട് വയ്പ്പ്

New Update

മുളന്തുരുത്തി:  അന്യം നിന്നു പോകുന്ന ഔഷധസസ്യങ്ങളും അമൂല്യങ്ങളായ ചില ഔഷധ ചെടികളും നട്ടു വളർത്തി വിഷമില്ലാത്ത വായു, വെള്ളം, മരുന്ന്, അടുത്ത തലമുറയ്ക്ക് കൈമാറുന്ന മുളന്തുരുത്തി വ്യാപാരി വ്യവസായി കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ അമൃത് ഔഷധത്തോട്ടം പദ്ധതി അസിസ്റ്റന്റ് രജിസ്ട്രാർ കണയന്നൂർ പി ജി രാജൻ ഉദ്ഘാടനം ചെയ്തു .നടീൽ ഉത്സവം സൊസൈറ്റി പ്രസിഡന്റ് കെ സി ജോഷി ഉദ്ഘാടനം ചെയ്തു.

Advertisment

publive-image

ലോക പരിസ്ഥിതി ദിനത്തിൽ ഹരിതം സഹകരണം സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി സൊസൈറ്റി പച്ചക്കറി തൈകളും ഫലവൃക്ഷതൈകളും വിതരണം ചെയ്തു. ഫല വൃക്ഷ തൈകളുടെ വിതരണ ഉദ്ഘാടനം കണയന്നൂർ താലൂക്ക് കാർഷിക ഗ്രാമ വികസന ബാങ്ക് പ്രസിഡന്റ് സി കെ റജി നിർവഹിച്ചു.

പച്ചക്കറി തൈകളുടെ വിതരണ ഉദ്ഘാടനം തുരുത്തിക്കര അഗ്രികൾച്ചറൽ ഇംപ്രൂവ്മെന്റ് സൊസൈറ്റി പ്രസിഡണ്ട് വേണു മുളന്തുരുത്തി നിർവഹിച്ചു. സൊസൈറ്റി വൈസ് പ്രസിഡണ്ട് സനൂ.സി ജേക്കബ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി ഷാജു പി മത്തായി നന്ദി പറഞ്ഞു.

amrith oushathathottam
Advertisment