Advertisment

1918 ൽ സ്പാനിഷ് ഫ്‌ളൂ, പിന്നെ ക്യാൻസർ, ഇപ്പോഴിതാ കൊറോണയും - എല്ലാത്തിനെയും തുരത്തിയ അമേരിക്കയിലെ സൂപ്പർ വുമൺ ആഞ്ജലീന ഫ്രൈഡ് മാന്‍റെ ജീവിതം ഇങ്ങനെ !

New Update

publive-image

Advertisment

ആദ്യം സ്പാനിഷ് ഫ്‌ളൂവിനെ പരാജയപ്പെടുത്തി, അതുകഴിഞ്ഞു ക്യാൻസറിനെ കീഴടക്കി, ഇപ്പോഴിതാ കൊറോണയെയും പറപറത്തിയ ഈ 101 വയസ്സുകാരി ലോകത്തെയാകെ വിസ്മയപ്പിച്ചിരിക്കുകയാണ്.

ന്യൂ യോർക്ക് സ്വദേശിനിയായ ആഞ്ജലീന ഫ്രൈഡ് മാൻ ( Angelina Friedman ) കഴിഞ്ഞ ദിവസമാണ് കൊറോണവിമുക്തമായി വീട്ടിൽ മടങ്ങിയെത്തിയത്. അതിഗംഭീര സ്വീകരണമാണവർക്ക് കുടുംബാംഗങ്ങൾ ഒരുക്കിയത്.

ആഞ്ജലീനയുടെ മകൾ ജോവാനി മെരോള അമ്മയെപ്പറ്റി പറഞ്ഞത് “She is not human, She has superhuman DNA.” എന്നാണ്.

1918 ൽ ആഞ്ജലീനയെ സ്പാനിഷ് ഫ്‌ളൂ വളരെ ഗുരുതരമായി ബാധിച്ചിരുന്നു. അന്ന് ലോകമാകെ 50 കോടി ആളുകൾക്ക് സ്പാനിഷ് ഫ്‌ളൂ പിടിപെട്ടപ്പോൾ അമേരിക്കയിൽ മാത്രം മരിച്ചത് 6 ലക്ഷത്തിലധികം ആളുകളായിരുന്നു. ഫ്‌ളൂ മൂലം കുഞ്ഞുങ്ങൾ മുതൽ 75 വയസ്സുള്ളവർ വരെ മരണപ്പെട്ടിരുന്നു. അന്ന് കുഞ്ഞായിരുന്ന ആഞ്ജലീന അതിശയകരമായാണ് രോഗവിമുക്തയായത്.

publive-image

വർഷങ്ങൾക്കുശേഷം ക്യാൻസർ രോഗം പിടിപെട്ടപ്പോൾ ആശുപത്രിയിലെ തൊട്ടടുത്ത ബെഡിൽ അതേ രോഗത്തിൻ്റെ മൂർദ്ധന്യതയുമായി ഭർത്താവുമുണ്ടായിരുന്നു. എന്നാൽ അവിടെയും മിറക്കിൾ തന്നെ സംഭവിച്ചു. ക്യാൻസറിനെ തോൽപ്പിച്ച ആഞ്ജലീന ജീവിതത്തിലേക്ക് മടങ്ങിയപ്പോൾ പക്ഷേ ഭർത്താവ് ക്യാൻസറിന് കീഴടങ്ങുകയായിരുന്നു.

ഇക്കഴിഞ്ഞ മാർച്ച് 21 നാണ് 101 വയസ്സുകാരിയായ ആഞ്ജലീന കോവിഡ് രോഗബാധിതയായി ആശുപത്രിയിൽ അഡ്‌മിറ്റ്‌ ചെയ്യപ്പെട്ടത്. അവരെ ഐസുലേഷനിൽ ആക്കുകയായിരുന്നു. ഏപ്രിൽ 20 നു നടന്ന ടെസ്റ്റിൽ അവർ നെഗറ്റിവ് ആയി മാറപ്പെട്ടു. രണ്ടു ദിവസം മുൻപ് അവർ പൂർണ്ണ രോഗവിമുക്തയായി ആശുപത്രി വിടുകയും ചെയ്തു.

പുറം വേദനയുമായി ബന്ധപ്പെട്ട് മറ്റൊരാശുപത്രിയിൽ ചികിത്സയിൽക്കഴിയുന്ന മകൾ Joanne Merola അമ്മയ്ക്കയച്ച സന്ദേശമിതാണ് " I’d say, ‘Keep going, Ma, “‘You’re going to outlive us all.'”..

ഇതാണ് മൂന്നു മഹാരോഗങ്ങളെ അനായാസം തോൽപ്പിച്ച അമേരിക്കയിലെ സൂപ്പർ വുമൺ ആയ 101 വയസ്സുകാരി ആഞ്ജലീന ഫ്രൈഡ് മാൻ .

kanappurangal
Advertisment